
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് അസമില്‍ പര്യടനംനടത്തും. അസമിലെ 17 ജില്ലകളില്‍ കൂടി യാത്ര കടന്ന് പോകും. നേരത്തേ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായ കണ്ടെയ്നര്‍ പാര്‍ക്ക് ചെയ്യാന്‍ ഗ്രൗണ്ടുകള്‍ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അസം സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതൃത്വം രംഗത്തു വന്നിരുന്നു.
യാത്രയെ തടസപ്പെടുത്താന്‍ അസം സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചിരുന്നു. അതേസമയം അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ ആരോപണങ്ങള്‍ തള്ളിയിരുന്നു. എട്ട് ദിവസമാണ് അസമില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള യാത്ര പര്യടനം നടത്തുക.