ന്യൂഡല്‍ഹി: 37.5 കോടി ഇന്ത്യന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്കുണ്ടെന്ന ആരോപണം നിഷേധിച്ച് ഭാരതി എയര്‍ടെല്‍ രംഗത്ത്. സംഭവിച്ചത് വന്‍ ഡാറ്റാ ചോര്‍ച്ചയാണെന്ന ചര്‍ച്ചകള്‍ ഉയരുമ്പോള്‍ ഇത് എയര്‍ടെല്ലിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് എയര്‍ടെല്ലിന്റെ പ്രതികരണം.
37.5 കോടി എയര്‍ടെല്‍ ഉപയോക്താക്കളുടെ ഫോണ്‍ നമ്പര്‍, ഇമെയില്‍, വിലാസം, ജനനത്തീയതി, പിതാവിന്റെ പേര്, ആധാര്‍ നമ്പര്‍ എന്നിവയുള്‍പ്പെടെ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വെച്ചെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
എയര്‍ടെല്‍ ഉപഭോക്തൃ ഡാറ്റ അപഹരിക്കപ്പെട്ടുവെന്ന് ആരോപിക്കപ്പെടുന്ന റിപ്പോര്‍ട്ടുകളിന്മേല്‍ തങ്ങള്‍ സമഗ്രമായ അന്വേഷണം നടത്തിയെന്നും എയര്‍ടെല്‍ സംവിധാനങ്ങളില്‍ നിന്ന് യാതൊരു വീഴ്ചയുമില്ലെന്നും വിവരങ്ങള്‍ ചോര്‍ന്നതായി കണ്ടെത്തിയിട്ടില്ലെന്നും എയര്‍ടെല്‍ വക്താവ് വെള്ളിയാഴ്ച പറഞ്ഞു.