യുഎസ് പൗരന്മാരുടെ പങ്കാളികൾ നിയമപരമായി രേഖകളില്ലാത കുടിയേറ്റക്കാരാണെങ്കിലും ഇനി നാടുകടത്തില്ല; പുതിയ പ്രഖ്യാപനവുമായി ബൈഡൻ

വാഷിങ്ടൻ: യുഎസ് പൗരന്മാരുടെ പങ്കാളികൾ നിയമപരമായി രേഖകളില്ലാത കുടിയേറ്റക്കാരാണെങ്കിലും ഇവർക്ക് പെർമനന്റ് റസിഡൻസിക്ക്(പിആർ) അപേക്ഷിക്കാൻ സഹായിക്കുന്ന പുതിയ പദ്ധതി പ്രഖ്യാപിക്കാനൊരുങ്ങി പ്രസിഡന്‍റ് ജോ ബൈഡൻ. ഇമിഗ്രേഷൻ പ്രോഗ്രാമിന്‍റെ ഭാഗമായി പ്രഖ്യാപിക്കുന്ന പദ്ധതിയിലൂടെ നവംബറിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്വന്തം പെട്ടിയിലേക്ക് കൂടുതൽ വോട്ടുകൾ വീഴുമെന്ന പ്രതീക്ഷയിലാണ് ഡെമോക്രാറ്റിക് പാർട്ടി.

അതിർത്തി സുരക്ഷ വിപുലീകരിക്കാനും യുഎസിൽ താമസിക്കുന്ന 11 ദശലക്ഷം അനധികൃത കുടിയേറ്റക്കാർക്ക് പൗരത്വം നൽകുന്നതിനുള്ള നീക്കമാണ് ബൈഡൻ നടത്തുന്നത്. കുട്ടിക്കാലത്ത് അമേരിക്കയിലെത്തിയ രേഖകളില്ലാത്ത കുടിയേറ്റക്കാരെ വർക്ക് പെർമിറ്റിന് അപേക്ഷിക്കാൻ അനുവദിക്കുന്ന തീരുമാനം നേരത്തെ ബരാക് ഒബാമ പ്രസിഡന്‍റായിരുന്ന കാലത്ത് നടപ്പാക്കിയിരുന്നു.

ഏകദേശം 50,000 പേർ ഉൾപ്പെടുന്ന അരലക്ഷത്തോളം അമേരിക്കൻ കുടുംബങ്ങൾക്ക് ഈ നയം സംരക്ഷണം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി വൈറ്റ് ഹൗസ് പറഞ്ഞു.

അമേരിക്കൻ പൌരന്മാരുടെ ഭാര്യാഭർത്താക്കന്മാർ യുഎസിൽ 10 വർഷമോ അതിൽ കൂടുതലോ താമസിച്ചിരിക്കണം, നിയമപരമായി ഒരു യുഎസ് പൗരനെ വിവാഹം കഴിച്ചിരിക്കണം എന്നതുൾപ്പെടെ, പുതിയ നിയമങ്ങൾക്കുള്ള യോഗ്യതാ മാനദണ്ഡങ്ങൾ യുഎസ് മാധ്യമമായ ഫോക്സ് ന്യൂസ് ഡിജിറ്റലിന് പുറത്തുവിട്ടു. പ്രോഗ്രാമിന് കീഴിൽ അംഗീകരിക്കപ്പെട്ടവർക്ക് മൂന്ന് വർഷത്തെ കാലയളവിന് ശേഷം സ്ഥിരമായ യുഎസ് റെസിഡൻസിക്ക് അപേക്ഷിക്കാനും മൂന്ന് വർഷം വരെ യുഎസിൽ വർക്ക് പെർമിറ്റ് നേടാനും കഴിയും.

യോഗ്യതാമാനദണ്ഡങ്ങളെല്ലാം അനുകൂലമായ അപേക്ഷകൻ/അപേക്ഷകയ്ക്ക് 3 വർഷത്തിനുള്ളിൽ ഗ്രീൻ കാർ‍ഡിന് അടുത്ത അപേക്ഷ നൽകാം. ഇക്കാലയളവിൽ‍ താൽക്കാലിക തൊഴിലനുമതി ലഭിക്കും. യുഎസിൽനിന്നു തിരിച്ചയയ്ക്കാതിരിക്കാനുള്ള പരിരക്ഷയും ലഭിക്കും. ഇത്തരം ദമ്പതികൾക്കു ജനിക്കുന്ന കുട്ടികൾക്കും ഇതുപോലെ ഗ്രീൻ‍ കാർഡ് ലഭിക്കും. കുട്ടികളിലും കഴിഞ്ഞ തിങ്കളാഴ്ച വരെയുള്ളതാണു പരിഗണിക്കുക. കുടിയേറ്റക്കാരായ കുട്ടികൾക്ക് പൗരത്വം നൽകുന്നതിനായി ബറാക് ഒബാമ പ്രസിഡന്റായിരുന്നപ്പോൾ തുടക്കമിട്ട ജനകീയ പദ്ധതിയുടെ ചുവടുപിടിച്ചാണ് ബൈഡന്റെ പരിഷ്കാരം.

More Stories from this section

family-dental
witywide