ഈജിപ്ത്-ഗാസ അതിര്‍ത്തിയില്‍ നിന്ന് ഇസ്രായേല്‍ സൈന്യത്തെ പിന്‍വലിക്കാന്‍ നെതന്യാഹുവിനോട് ബൈഡന്‍ : റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: ഈജിപ്തുമായുള്ള ഗാസ അതിര്‍ത്തിയില്‍ നിന്ന് ഇസ്രായേല്‍ സൈന്യത്തെ പിന്‍വലിക്കാന്‍ മാറ്റാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. വെടിനിര്‍ത്തല്‍ കരാറിന്റെ പ്രാരംഭ ഘട്ടത്തിന്റെ ഭാഗമായാണ് ഈ നീക്കം.

അതേസമയം, ബൈഡന്റെ ആവശ്യത്തിന് നെതന്യാഹു ഭാഗികമായി വഴങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട്. ബുധനാഴ്ച ഇരുവരും നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ബൈഡന്‍ ഈ ആവശ്യം ഉന്നയിച്ചത്. ഇതേത്തുടര്‍ന്ന് ഈജിപ്ത്-ഗാസ അതിര്‍ത്തിയുടെ ഒരു ഭാഗത്തുനിന്നും ഇസ്രായേല്‍ സൈനികരെ പിന്‍വലിക്കാമെന്നാണ് നെതന്യാഹു സമ്മതിച്ചിട്ടുള്ളത്.