
വാഷിങ്ടൺ: ദക്ഷിണകൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളിൻ്റെ ഇംപീച്ച്‌മെൻ്റിന് ശേഷം ആക്ടിംഗ് പ്രസിഡൻ്റായ പ്രധാനമന്ത്രി ഹാൻ ഡക്ക്-സൂയുമായി ശനിയാഴ്ച യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഫോണിൽ സംസാരിച്ചു. ദക്ഷിണ കൊറിയയുമായുള്ള യുഎസ് ബന്ധം ശക്തമാണെന്നും ബൈഡൻ അറിയിച്ചു.
മുൻ സർക്കാറിന്റെ കാലത്തെ ഇന്തോ-പസഫിക് മേഖലയിലെ സമാധാനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള സഖ്യം നിലനിൽക്കുമെന്ന് പ്രസിഡൻ്റ് ബൈഡൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കൊറിയ റിപ്പബ്ലിക്കിലെ ജനാധിപത്യത്തിൻ്റെയും നിയമവാഴ്ചയുടെയും പ്രതിബദ്ധതയ്ക്ക് പ്രസിഡൻ്റ് ബൈഡൻ പിന്തുണ അറിയിച്ചു.
Biden calls South korean new president amid crisis