82-ാം ജന്മദിനം ആഘോഷിച്ച് ബൈഡന്‍, ആശംസകളുമായി പ്രിയ സുഹൃത്ത് ഒബാമ

നവംബര്‍ 20 ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ എണ്‍പത്തിരണ്ടാം ജന്മദിനമായിരുന്നു. വൈറ്റ് ഹൗസിനോട് വിടപറയാന്‍ ആഴ്ചകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ഇക്കുറി ബൈഡന് ജന്മദിനം എത്തുന്നത്.

അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി സേവനമനുഷ്ഠിച്ച ബൈഡന്‍ 1942 നവംബര്‍ 20-ന് പെന്‍സില്‍വാനിയയിലെ സ്‌ക്രാന്റണിലാണ് ജനിച്ചത്. വൈറ്റ് ഹൗസിനോട് വിടപറയുമ്പോള്‍ ഏറ്റവും പ്രായം കൂടിയ യുഎസ് പ്രസിഡന്റായാണ് അദ്ദേഹം സ്ഥാനമൊഴിയുക. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ഡോണാള്‍ഡ് ട്രംപ് ഉടന്‍ തന്നെ ഈ സ്ഥാനത്തേക്ക് എത്താന്‍ കാത്തിരിക്കുകയാണ്.

1972-ല്‍ ഡെലവെയറില്‍ നിന്ന് സെനറ്ററായി തന്റെ കരിയര്‍ ആരംഭിച്ച ബൈഡന് നിരവധിപേരാണ് ആശംസകള്‍ അറിയിച്ചത്. എങ്കിലും അക്കൂട്ടത്തില്‍ എടുത്തുപറയേണ്ട പേര് മുന്‍ പ്രസിഡന്റ് കൂടിയായ ബരാക് ഒബാമയുടേതാണ്. ബൈഡന്റെ ഉറ്റ ചങ്ങാതിയായ ഒബാമ. തന്റെ രാഷ്ട്രീയവും വ്യക്തിപരവുമായ ജീവിതത്തില്‍ ബൈഡന് ഉണ്ടായിരുന്ന ഏറ്റവും മികച്ചതും പ്രധാനപ്പെട്ടതുമായ സുഹൃത്തുക്കളില്‍ ഒരാള്‍ തന്നെയാണ് ബരാക് ഒബാമ. അദ്ദേഹത്തിന്റെ കീഴില്‍ അദ്ദേഹം യുഎസ് വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട് ബൈഡന്‍. ഒബാമയുടേയും മിഷേലന്റെയും പിന്തുണ 2020-ല്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം ഉറപ്പാക്കാനും തുടര്‍ന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിക്കാനും ബൈഡനെ സഹായിച്ചു.

ഇക്കുറിയും അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ബൈഡന്‍ തയ്യാറായിരുന്നുവെങ്കിലും വാര്‍ദ്ധക്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ കാരണം പിന്മാറുകയായിരുന്നു. ആ തീരുമാനം ബൈഡന്‍ എടുത്തതിനു പിന്നിലും ഒബാമയുടെ പങ്ക് ചെറുതായിരുന്നില്ല.

അതുപോലെ നിലവിലെ വൈസ്പ്രസിഡന്റ് കമലാ ഹാരിസ് ബൈഡന്റെ മറ്റൊരു അടുത്ത സുഹൃത്താണ്. മത്സരത്തില്‍ നിന്ന് പിന്മാറിയപ്പോള്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി കമലയെത്തന്നെയാണ് അദ്ദേഹം നാമനിര്‍ദ്ദേശം ചെയ്തതും. ബൈഡനുമായുള്ള തന്റെ സൗഹൃദം ആരംഭിച്ചത് 2015-ല്‍ ആണെന്ന് കമല തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

More Stories from this section

family-dental
witywide