വാഷിങ്ടൺ: ആഗോള പാൻഡെമിക് സമയത്ത് കൊവിഡ് -19 മായി ബന്ധപ്പെട്ട ഉള്ളടക്കം സെൻസർ ചെയ്യാൻ യുഎസ് സർക്കാർ ഫേസ്ബുക്കിൽ സമ്മർദ്ദം ചെലുത്തിയെന്നും അംഗീകരിക്കാനുള്ള കമ്പനിയുടെ തീരുമാനത്തിൽ ഖേദിക്കുന്നുവെന്നും മെറ്റാ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ മാർക്ക് സക്കർബർഗ്. 2021-ൽ, വൈറ്റ് ഹൗസ് നർമ്മവും ആക്ഷേപഹാസ്യവും ഉൾപ്പെടെയുള്ള ചില കൊവിഡ് -19 ഉള്ളടക്കം സെൻസർ ചെയ്യാൻ മാസങ്ങളോളം സമ്മർദ്ദം ചെലുത്തിയെന്ന് സുക്കർബർഗ് യുഎസിലെ ജുഡീഷ്യറി കമ്മിറ്റിക്ക് അയച്ച കത്തിൽ ആരോപിച്ചു.
സമ്മർദ്ദത്തിന് വഴങ്ങി ഉള്ളടക്കം സെൻസർ ചെയ്യേണ്ടി വന്നു. സർക്കാർ സമ്മർദ്ദം അനാവശ്യമായിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ തുറന്നുപറയാത്തതിൽ ഇപ്പോൾ ഖേദിക്കുന്നുവെന്നും സക്കർബർഗ് വ്യക്തമാക്കി. പാൻഡെമിക് സമയത്ത്, ലോക്ക്ഡൗൺ, വാക്സിനുകൾ, മാസ്കിംഗ് മാൻഡേറ്റുകൾ എന്നിവയെ വിമർശിക്കുന്ന ഉള്ളടക്കങ്ങൾ ഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ചു. വൈറസുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ അടങ്ങിയിട്ടുണ്ടെന്നും സർക്കാർ നയങ്ങൾക്ക് വിരുദ്ധമാണെന്നും ആരോപിച്ചു. തുടർന്ന് ഫേസ്ബുക്ക് ഒരു വർഷത്തിനുള്ളിൽ 20 ദശലക്ഷത്തിലധികം ഉള്ളടക്കങ്ങൾ എടുത്തുകളഞ്ഞുവെന്നും സക്കർബർഗ് പറഞ്ഞു.
ടെലഗ്രാം സിഇഒ പാവേൽ ദുറേവിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടായിരുന്നു സക്കർബർഗിന്റെ വെളിപ്പെടുത്തൽ. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളെ വേണ്ടത്ര ചെറുക്കുന്നതിൽ ടെലഗ്രാം പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് ഫ്രഞ്ച് ഉദ്യോഗസ്ഥർ ടെലിഗ്രാം സഹസ്ഥാപകൻ പവൽ ദുറോവിനെ അറസ്റ്റ് ചെയ്തത്.
biden government pressured remove covid content from facebook, says mark zuckerberg