നിർണായക മാറ്റത്തിനൊരുങ്ങി അമേരിക്ക; തോക്ക് വിൽപനയിൽ നിയന്ത്രണമേർപ്പെടുത്താൻ കർശന നടപടിയെന്ന് ബൈഡൻ

വാഷിങ്ടൺ: അമേരിക്കയിൽ തോക്ക് വ്യാപരത്തിന് നിയന്ത്രണം കൊണ്ടുവരാൻ ബൈഡൻ സർക്കാർ. തോക്ക് വിൽപനയുടെ നിർവചനത്തിൽ മാറ്റം പരുത്തി നിയമപരമായ പഴുതുകൾ അടക്കുമെന്ന് ബൈഡൻ സർക്കാർ അറിയിച്ചു. ബ്യൂറോ ഓഫ് ആൽക്കഹോൾ, ടുബാക്കോ ആൻഡ് ഫയർആംസ് (ATF) ഫെഡറൽ രജിസ്റ്റർ നിർവചനത്തിൽ മാറ്റം വകുത്തുമെന്നും ആരാണ് തോക്കുകൾ വിൽക്കുന്നത് എന്ന വിവരം ബൈപാർട്ടിസൻ സേഫർ കമ്മ്യൂണിറ്റീസ് ആക്ട് അനുസരിച്ച് വെളിപ്പെടുത്തണമെന്നത് നടപ്പാക്കുമെന്നും സർക്കാർ അറിയിച്ചു.

പൊതുജനങ്ങളിൽ നിന്ന് 300,000-ലധികം അഭിപ്രായങ്ങൾ സ്വീകരിച്ച് 2023 സെപ്റ്റംബറിലാണ് അഡ്മിനിസ്ട്രേഷൻ നിർദ്ദിഷ്ട നിയമം പുറത്തിറക്കിയത്. ബപാർട്ടിസൻ സേഫർ കമ്മ്യൂണിറ്റീസ് ആക്ട് പാസാക്കുന്നതിന് മുമ്പ് തോക്കുകളുടെ വ്യാപാരികൾ രജിസ്റ്റർ ചെയ്താൽ മതിയായിരുന്നു. എന്നാൽ പുതിയ നിയമപ്രകാരം തോക്കുകൾ വാങ്ങുന്നവരുടെ പശ്ചാത്തല പരിശോധന നടത്തിയതിന് ശേഷം മാത്രമായിരിക്കും തോക്കുകൾ വിൽക്കാൻ സാധിക്കൂ. തോക്കുകൾ ഒരു വ്യക്തിഗത ശേഖരത്തിൻ്റെ ഭാഗമാണെന്ന് അവകാശപ്പെടുന്നതിൽ നിന്ന് ആളുകളെ തടയുകയും ചെയ്യുമെന്ന് സർക്കാർ വ്യക്തമാക്കി.

തോക്ക് അക്രമത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ആളുകളുമായി താൻ സമയം ചെലവഴിച്ചിട്ടുണ്ടെന്നും പശ്ചാത്തല പരിശോധനകളില്ലാതെ കുറച്ച് തോക്കുകൾ വിൽക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നടപടിയെടുക്കുകയാണെന്നും പ്രസിഡൻ്റ് ജോ ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു.

ദുരുപയോഗം ചെയ്യുന്നവരുടെയും കുറ്റവാളികളുടെയും കൈകളിൽ നിന്ന് തോക്കുകൾ ഇല്ലാതാക്കാൻ പോകുകയാണ്. ജീവൻ രക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയിൽ 80,000 ലൈസൻസുള്ള തോക്ക് വ്യാപാരികളുണ്ട്. വൈറ്റ് ഹൗസിൻ്റെ കണക്കനുസരിച്ച്, ഓൺലൈൻ പരസ്യങ്ങളിലൂടെയും തോക്ക് ഷോകളിലൂടെയും മറ്റ് മാർഗങ്ങളിലൂടെയും തോക്ക് വിൽക്കുന്ന 20,000-ത്തിലധികം ലൈസൻസില്ലാത്ത വിൽപ്പനക്കാർ ഉണ്ടെന്ന് നീതിന്യായ വകുപ്പ് പറയുന്നു. നടപടികൾ നിയമപരമാണെന്നും കോടതിയിൽ വെല്ലുവിളികളെ നേരിടുമെന്നും തങ്ങൾക്ക് വിശ്വാസമുണ്ടെന്ന് ഒരു മുതിർന്ന അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു.

Biden government to control gun sale through close loophole