വാഷിങ്‌ടൻ: കൃത്യമായ രേഖകളില്ലാതെ യുഎസിൽ തങ്ങുന്ന 5 ലക്ഷം പേർക്ക് എത്രയും വേഗത്തിൽ പൗരത്വം നൽകാൻ ബൈഡൻ സർക്കാർ. ബൈഡൻ പ്രഖ്യാപിച്ച ‘കീപ്പിങ് ഫാമിലീസ് ടുഗെതർ’ പദ്ധതിയിലൂടെയാണ് പൗരത്വം നൽകുക. തങ്ങളുടെ ഏറ്റവും അടുത്ത ബന്ധുക്കൾ (പ്രധാനമായും ഭാര്യ, ഭർത്താവ്, മക്കൾ) എന്നിവർ വർഷങ്ങളായി അമേരിക്കയിൽ ഉള്ളവരും അപേക്ഷകർ അവർക്കൊപ്പം കഴിയുകയുമാണെന്ന് തെളിയിക്കുകയും ചെയ്താൽ പൗരത്വം നൽകും. അതേസമയം, പ്രതിപക്ഷ പാർട്ടികൾ നീക്കത്തിനെതിരെ രംഗത്തെത്തി. നിയമവിരുദ്ധമായി അതിർത്തി കടന്നെത്തിയവർക്കു പൗരത്വം നൽകി അവരുടെ വോട്ട് നേടുകയാണ് ബൈഡന്റെ ലക്ഷ്യമെന്ന് വിമർശനമുയർന്നു.
Biden government to give citizenship for illegal immigrants