വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കമലാഹാരിസിനെതിരെ അത്യുജ്ജ്വല വിജയം നേടിയ ഡോണള്‍ഡ് ട്രംപിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ജോ ബൈഡന്‍. ബുധനാഴ്ചയാണ് വൈറ്റ് ഹൗസില്‍ പ്രസിഡന്റും നിയുക്ത പ്രസിഡന്റും തമ്മിലുള്ള കൂടിക്കാഴ്ച.
അധികാര കൈമാറ്റത്തിനു മുന്നോടിയായി നിലവിലെ പ്രസിഡന്റും നിയുക്ത പ്രസിഡന്റും തമ്മില്‍ വൈറ്റ്ഹൗസില്‍ കൂടിക്കാഴ്ച നടത്തുന്നത് സാധാരണമാണ്. നാല് വര്‍ഷം മുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ ബൈഡന്‍ പരാജയപ്പെടുത്തിയ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്നു ട്രംപ്. അന്ന് പരാജയം സമ്മതിക്കാതെ, അധികാരം കൈമാറാന്‍ ട്രംപ് വിസമ്മതിച്ചിരുന്നു. അത് 2021 ജനുവരി 6 ലെ ക്യാപിറ്റോള്‍ കലാപത്തിലാണ് ഒടുവില്‍ കലാശിച്ചത്. അന്ന് അധികാര കൈമാറ്റത്തിനുമുമ്പ് ബൈഡനെ പ്രസിഡന്റായിരുന്ന ട്രംപ് വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കാതെ പതിവു തെറ്റിച്ചിരുന്നു.
എന്നാല്‍ ഇക്കുറി കാര്യങ്ങള്‍ സമാധാനപരമായിരിക്കുമെന്ന് തോല്‍വി സമ്മതിച്ച ബൈഡനും കമലാ ഹാരിസും വ്യക്തമാക്കിയിരുന്നു.