നെതന്യാഹുവുമായി സംസാരിക്കുമെന്ന് ബൈഡന്‍,’മിഡില്‍ ഈസ്റ്റിലെ മുഴുവന്‍ യുദ്ധവും ഒഴിവാക്കണമെന്ന് ആവശ്യപ്പെടും’

വാഷിംഗ്ടണ്‍: മിഡില്‍ ഈസ്റ്റിലെ മുഴുവന്‍ യുദ്ധവും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി സംസാരിക്കാന്‍ ഉദ്ദേശിക്കുന്നതായി പ്രസിഡന്റ് ജോ ബൈഡന്‍ ഞായറാഴ്ച വ്യക്തമാക്കി. മിഡില്‍ ഈസ്റ്റില്‍ വര്‍ദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ഇടയിലാണ് ബൈഡന്‍ നിര്‍ണായക നീക്കം നടത്തുന്നത്. യുദ്ധം ഒഴിവാക്കേണ്ടതിന്റെ ആവശ്യകത ബൈഡന്‍ ഊന്നിപ്പറഞ്ഞു.

ഞായറാഴ്ച ലെബനനിലുടനീളം ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഡസന്‍ കണക്കിന് ആളുകള്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ പ്രസ്താവന എത്തിയത്. എന്നാല്‍, നെതന്യാഹുവുമായി എപ്പോള്‍ സംസാരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ലെബനനിലെ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഞായറാഴ്ച ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്രല്ലയുടെ മരണം ഉള്‍പ്പെടെ നിരവധി ആളുകള്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ബൈഡന്റെ വാക്കുകള്‍ എത്തിയത്.

More Stories from this section

family-dental
witywide