റഷ്യൻ പ്രസിഡൻ്റ് പുടിൻ്റെ യുക്രെയ്ൻ യുദ്ധം പരാജയപ്പെട്ടുവെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ യുഎൻ ജനറൽ അസംബ്ലിയിൽ

റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ്റെ യുക്രെയ്ൻ യുദ്ധം പരാജയപ്പെട്ടുവെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ . വിജയിക്കുന്നത് വരെ യുക്രെയ്നെ പിന്തുണയ്ക്കുന്നത് തുടരണമെന്ന് ഐക്യരാഷ്ട്രസഭയോട് ബൈഡൻ അഭ്യർത്ഥിച്ചു. യുഎൻ ജനറൽ അസംബ്ലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

“പുടിൻ്റെ അധിനിവേശം അതിൻ്റെ പ്രധാന ലക്ഷ്യത്തിൽ പരാജയപ്പെട്ടു. യുക്രെയ്നെ നശിപ്പിക്കാൻ അദ്ദേഹം പുറപ്പെട്ടു, പക്ഷേ യുക്രെയ്ൻ ഇപ്പോഴും സ്വതന്ത്രമാണ്,” യുഎൻ ജനറൽ അസംബ്ലിയിൽ പ്രസിഡൻ്റ് എന്ന നിലയിൽ തൻ്റെ അവസാന പ്രസംഗത്തിൽ ബൈഡൻ പറഞ്ഞു.

സ്ഥിരമായ സമാധാനം കൈവരിക്കുന്നതുവരെ കൈവിനെ പിന്തുണയ്ക്കുന്നത് തുടരുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു:”നാറ്റോയെ തളർത്താൻ പുടിൻ ശ്രമിച്ചു. എന്നാൽ നാറ്റോ മുമ്പത്തേക്കാൾ ശക്തവും ഐക്യരൂപമുള്ളതുമാണ്. രണ്ട് പുതിയ അംഗങ്ങളായി ഫിൻലാൻഡും സ്വീഡനും ഉണ്ട്. ഞങ്ങൾക്ക് വിട്ടുകൊടുക്കാൻ കഴിയില്ല. യുദ്ധത്തിൽ യുക്രെയ്നെ വിജയിപ്പിക്കുന്നതിനും അതിൻ്റെ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുന്നതിനും കൂട്ടുനിൽക്കണോ അതോ ഒരു രു രാഷ്ട്രം നശിപ്പിക്കപ്പെടുന്നത് കണ്ടുകൊണ്ട് നിൽക്കണമോ “- ബൈഡൻ ചോദിച്ചു.

യുക്രെയ്ൻ നീതിപൂർവകവും സുസ്ഥിരവുമായ സമാധാനം നേടുന്നത് വരെ അടങ്ങിയിരിക്കാൻ കഴിയില്ലെന്നും ,യുക്രെയ്‌നുള്ള പിന്തുണ ഉപേക്ഷിക്കില്ലെന്നും ബൈഡൻ പറഞ്ഞു

Biden says ‘Putin’s war has failed’