യുക്രെയ്‌നിലെ വൈദ്യുതി ഉല്‍പാദന മേഖലയില്‍ റഷ്യന്‍ ആക്രമണം: ‘അതിരുകടന്നത്, യുഎസ് യുക്രെയ്ന്‍ ജനതയ്‌ക്കൊപ്പമെന്ന് ബൈഡന്‍’

വാഷിങ്ടന്‍: ഇരുനൂറോളം മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് റഷ്യ യുക്രെയ്‌ന്റെ വൈദ്യുതി ഉല്‍പാദന മേഖല തകര്‍ത്തതില്‍ പ്രതിഷേധം അറിയിച്ച് അമേരിക്ക. റഷ്യന്‍ ആക്രമണം അതിരുകടന്നതാണെന്നും യുക്രെയ്ന്‍ ജനതയെ പിന്തുണയ്ക്കണമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി.

” ഈ ആക്രമണം അതിരുകടന്നതാണ്. റഷ്യയ്‌ക്കെതിരായ പ്രതിരോധത്തില്‍ യുക്രെയ്ന്‍ ജനതയെ അടിയന്തരമായി പിന്തുണയ്‌ക്കേണ്ടതിന്റെ ഓര്‍മപ്പെടുത്തല്‍” – ബൈഡന്‍ പറഞ്ഞു.

യുക്രെയ്‌നിന്റെ വൈദ്യുതി ഉല്‍പാദന ഗ്രിഡ് റഷ്യ തകര്‍ത്തതോടെ ഒരു ദശലക്ഷം ആളുകള്‍ക്ക് വൈദ്യുതി ഇല്ലാതായി. അതിശക്തമായ ആക്രമണം എന്നാണ് ബൈഡന്‍ ഇതിനെ വിശേഷിപ്പിച്ചത്. യുഎസ് നിങ്ങളോടൊപ്പം നില്‍ക്കുന്നുവെന്നും ബൈഡന്‍ പറഞ്ഞു.

More Stories from this section

family-dental
witywide