ബാൾട്ടിമോർ അപകടം: പ്രസിഡൻ്റ് ബൈഡൻ ഇന്ന് സ്ഥലം സന്ദർശിക്കും, മരിച്ചവരുടെ കുടുംബാംഗങ്ങളെ കാണും

വാഷിംഗ്ടൺ : ബാൾട്ടിമോറിലെ കപ്പലിടിച്ച് തകർന്ന ഫ്രാൻസിസ് സ്കോട്ട് കീ പാലത്തിൻ്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന ജോലികൾ വേഗത്തിൽ പുരോഗമിക്കെ പ്രസിഡൻ്റ് ജോ ബൈഡൻ ഇന്ന് സ്ഥലം സന്ദർശിക്കും.

അവിടെ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന യുഎസ് കോസ്റ്റ് ഗാർഡിൽ നിന്നും ആർമി കോർ എഞ്ചിനീയർമാരിൽ നിന്നും ബൈഡൻ വിവരങ്ങൾ ആരായും. മാർച്ച് 26 ന് അർദ്ധരാത്രി പാലം തകർന്ന അപകടത്തിൽ 8 പേർ പെട്ടെങ്കിലും രണ്ടു പേരെ മാത്രമേ രക്ഷപ്പെടുത്താൻ സാധിച്ചിരുന്നുള്ളു.

ആറു പേർ മരിച്ചു. അതിൽ രണ്ടു പേരുടെ മൃതദേഹങ്ങൾ മാത്രമേ ലഭിച്ചിട്ടുള്ളു. മെക്സിക്കോ, ഗ്വാട്ടിമാല, ഹോണ്ടുറാസ് , എൽ സാൽവഡോർ എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊളിലാളികളായിരുന്നു അപകടത്തിൽപ്പെട്ടവർ. അപകടം സംഭവിക്കുമ്പോൾ ഇവർ പാലത്തിൻ്റെ കുഴിയടക്കുന്ന ജോലികൾ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ ഇന്ന് ബൈഡൻ സന്ദർശിക്കും.

പാലം തകർന്നു വീണ മേഖലയിലൂടെ, അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന കപ്പലുകൾക്കായി ഒരു താൽക്കാലികചാനൽ സ്ഥാപിച്ചിട്ടുണ്ട്. ഈ മാസം അവസാനത്തോടെ ബാർജ്, കണ്ടെയ്‌നർ കപ്പലുകൾക്ക് തുടങ്ങിയവയ്ക്ക് പരിമിതമായ പ്രവേശനത്തിന് ഉതകുന്ന ചാനൽ തുറക്കുമെന്നും മെയ് 31 നകം ബാൾട്ടിമോർ തുറമുഖം പൂർവ സ്ഥിതിയിലേക്ക് എത്തുമെന്നും പ്രതീക്ഷിക്കുന്നു.

Biden To Visit collapsed Baltimore bridge today

More Stories from this section

family-dental
witywide