മാർച്ച് 26 ന് ബാൾട്ടിമോറിൽ ചരക്ക് കപ്പൽ ഇടിച്ചു അപകടത്തിൽപ്പെട്ട ഫ്രാൻസിസ് സ്കോട്ട് കീ പാലം പ്രസിഡൻ്റ് ജോ ബൈഡൻ സന്ദർശിച്ചു. മറൈൻ വൺ ഹെലികോപ്റ്ററിൽ, ബൈഡൻ ദുരന്ത സ്ഥലത്തിന് മുകളിലൂടെ പറന്നു സ്ഥിതിഗതികൾ വിലയിരുത്തി. തുറമുഖത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ പുരോഗമിക്കെ എല്ലാ ഉദ്യോഗസ്ഥരമായും ജീവനക്കാരുമായും ബൈഡൻ സംസാരിച്ചു.
യുഎസ് കോൺഗ്രസിലെ ചില റിപ്പബ്ലിക്കൻ അംഗങ്ങൾ എതിർപ്പ് അറിയിച്ചിട്ടുണ്ടെങ്കിലും പാലം പുനർനിർമിക്കുന്നതിനു ആവശ്യമായ എല്ലാ സഹായവും ബൈഡൻ വാഗ്ദാനം ചെയ്തു. ബാൾട്ടിമോർ തുറമുഖത്തിൻ്റെ സാമ്പത്തിക ആഘാതത്തെക്കുറിച്ച് അദ്ദേഹം പ്രാദേശിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി വിവരങ്ങൾ ആരാഞ്ഞു.
അപകടത്തിൽ മരിച്ച ആറ് പേരുടെ കുടുംബാംഗങ്ങളെ ബൈഡൻ പിന്നീട് കണ്ടു. അപകടത്തിൽപ്പെട്ടവരെല്ലാം മെക്സിക്കോയിൽ നിന്നും മധ്യ അമേരിക്കയിൽ നിന്നുമുള്ള കുടിയേറ്റക്കാരാണ്, അവർ പാലം തകർന്നപ്പോൾ റോഡിൻ്റെ ഉപരിതലത്തിലെ കുഴികൾ അടയ്ക്കുന്ന ജോലി ചെയ്യുകയായിരുന്നു.
അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും മിഡ്-അറ്റ്ലാൻ്റിക് സംസ്ഥാനത്തിൻ്റെ ഷിപ്പിംഗ് ചാനലിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.
Biden visits Site Of Collapsed US Bridge