സാക്ഷാൽ ‘സണ്ണി ലിയോണി’ക്കും സർക്കാർ വക ഓരോ മാസവും 1000 രൂപ! വിവാഹിതരായ സ്ത്രീകള്‍ക്കായുള്ള പദ്ധതിയിലെ തട്ടിപ്പിന് പിടിവീണു

റായ്പൂര്‍: വിവാഹിതരായ സ്ത്രീകള്‍ക്കായുള്ള ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പദ്ധതിയിലെ തട്ടിപ്പിന് പിടിവീണു. സാക്ഷാൽ ‘സണ്ണി ലിയോണി’ അടക്കമുള്ളവരുടെ പേരിലാണ് തട്ടിപ്പ് നടന്നുവന്നത്. നടി സണ്ണി ലിയോണിയുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് മാസം തോറും അയിരം രൂപ സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും തട്ടിയെടുത്തിരുന്നത്. ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. പദ്ധതിയുടെ ഗുണഭോക്താക്കളുടെ പരിശോധനയ്ക്കിടെയാണ് ഉദ്യോഗസ്ഥര്‍ തട്ടിപ്പ് കണ്ടെത്തിയത്.

ഛത്തീസ്ഗഡിലെ വിവാഹിതരായ സ്ത്രീകള്‍ക്ക് ബിജെപി സര്‍ക്കാര്‍ മാസം തോറും ആയിരം രൂപ നല്‍കുന്ന പദ്ധതിയാണ് മഹ്താരി വന്ദന്‍ യോജന. പദ്ധതിയില്‍ അനര്‍ഹര്‍ കയറിക്കൂടിയെന്നതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സണ്ണി ലിയോണിയുടെ പേരില്‍ പണം തട്ടിയതായി കണ്ടെത്തിയത്. വ്യാജ അക്കൗണ്ട് ഉണ്ടാക്കിയത് വീരേന്ദ്ര ജോഷി എന്നയാളെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ ബസ്താര്‍ ജില്ലയിലെ തലൂര്‍ സ്വദേശിയാണ്.

ഈ വര്‍ഷം മാര്‍ച്ച് മുതല്‍ വ്യാജ ആക്കൗണ്ട് ഉണ്ടാക്കിയാണ് വീരേന്ദ്ര കുമാര്‍ ജോഷി പണം തട്ടിയത്. ഇയാളില്‍ നിന്നും പതിനായിരം രൂപ തിരിച്ചുപിടിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. സംഭവത്തില്‍ അംഗന്‍വാടി വര്‍ക്കര്‍ക്കും സൂപ്പര്‍ വൈസര്‍ക്കും നേരെ അച്ചടക്ക നടപടി സ്വീകരിക്കും. ഗുണഭോക്താവിന്റെ സമഗ്രവിവരങ്ങള്‍ രേഖപ്പെടുത്തേണ്ടത് ഇവരുടെ ഉത്തരവാദിത്വമാണെന്നും കലക്ടര്‍ പറഞ്ഞു. ജഗദല്‍പൂരിലെ ശ്രീറാം ഫിനാന്‍സ് എന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് വീരേന്ദ്ര കുമാര്‍ ജോഷി.

സംഭവത്തിന് പിന്നാലെ ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. പദ്ധതിയുടെ ഗുണഭോക്താക്കളില്‍ അന്‍പത് ശതമാനവും വ്യാജന്‍മാരാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ദീപക് ബൈജ് ആരോപിച്ചു.

More Stories from this section

family-dental
witywide