ഡൽഹി: നയതന്ത്ര ബന്ധം വഷളായി തുടരുന്നതിനിടെ ഇന്ത്യയോട് കാനഡയുടെ പ്രതികാര നടപടി. വിദ്യാര്‍ഥികള്‍ക്ക് വീസ നടപടികള്‍ എളുപ്പമാക്കുന്ന എസ്ഡിഎസ് പദ്ധതി കാനഡ പിന്‍വലിച്ചു. 20 ദിവസത്തിനകം വീസ നടപടികള്‍ പൂര്‍ത്തിയാക്കുന്ന പദ്ധതിയാണ് എസ്ഡിഎസ്. പദ്ധതിയുടെ ഗുണഭോക്താക്കളില്‍ ഏറെയും ഇന്ത്യന്‍ വിദ്യാര്‍ഥികളാണ്.
എസ്ഡിഎസ് അപേക്ഷകരില്‍ വീസ ലഭിക്കാനുള്ള സാധ്യത 63% ആണ്. അല്ലാത്തവര്‍ക്ക് 19% ഉം. ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായിരുന്നു എസ്ഡിഎസ് അനുകൂല്യം 10 വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പില്‍ എന്‍ട്രി ടൂറിസ്റ്റ് വീസയും കാനഡ നിര്‍ത്തി. നവംബർ 8 മുതല്‍ ഫാസ്റ്റ് ട്രാക്ക് സ്റ്റുഡന്റ് വിസ നിലവിലുണ്ടാകില്ലെന്നാണ് അറിയിപ്പ്.
മലയാളികള്‍ അടക്കമുള്ള നിരവധി ഇന്ത്യന്‍ വിദ്യാർത്ഥികള്‍ക്ക് കാനഡയിലേക്ക് കുടിയേറാന്‍ ആശ്രയിച്ചിരുന്ന പദ്ധതിയായിരുന്നു ഫാസ്റ്റ് ട്രാക്ക് സ്റ്റുഡന്റ് വിസ. കാനഡയുടെ പുതിയ തീരുമാനം കാനഡ മോഹങ്ങള്‍ വെച്ച് പുലർത്തുന്ന വിദ്യാർത്ഥികളെ സംബന്ധിച്ച് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. വിദ്യാർത്ഥി വിസ പ്രക്രിയ കൂടുതല്‍ ദുഷ്കരമായേക്കും എന്നതാണ് പദ്ധതി പിന്‍വലിച്ചതിന്റെ പ്രധാന അനന്തരഫലം.