
ദില്ലി: വമ്പൻ കമ്പനികൾ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കുന്നു. 2024 മൂന്ന് മാസം പിന്നിട്ടപ്പോഴേക്കും വമ്പൻ കമ്പനികൾ 50000 ജീവനക്കാരെ പിരിച്ചുവിട്ടു. ഐബിഎം, ഡെൽ, എറിക്സൺ, വൊഡഫോൺ എന്നീ കമ്പനികളിലാണ് ജീവനക്കാരെ വെട്ടിച്ചുരുക്കിയത്. 2023-ൽ 250,000-ത്തിലധികം തസ്തികകളാണ് വമ്പൻ കമ്പനികൾ ഒഴിവാക്കിയത്. 2024ലും പിരിച്ചുവിടൽ തുടരുകയാണ്.
ഐബിഎം കമ്മ്യൂണിക്കേഷൻ വിഭാഗങ്ങളിലെ ജോലി വെട്ടിക്കുറയ്ക്കുന്നതായി പ്രഖ്യാപിച്ചു. ഡെൽ 6,000 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. രണ്ട് വർഷത്തിനിടെ രണ്ടാം തവണയാണ് ഡെൽ വെട്ടിക്കുറച്ചത്. കഴിഞ്ഞ വർഷം വരുമാനത്തിൽ 11% ഇടിവുണ്ടായി. വോഡഫോൺ ജർമ്മനിയിലെ ഓഫീസുകളിലെ 2,000 ജോലികൾ വെട്ടിക്കുറച്ചു. 400 മില്യൺ യൂറോ ലാഭിക്കുന്നതിനായാണ് വോഡഫോൺ ജർമ്മനി 2,000 ജീവനക്കാരെ പിരിച്ചുവിട്ടത്.
സ്വീഡനിൽ 1,200 ജോലികൾ വെട്ടിക്കുറയ്ക്കുമെന്ന് എറിക്‌സൺ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. കനേഡിയൻ ടെലികോം ഭീമനായ ബെൽ ഏകദേശം 5,000 തൊഴിലാളികളെ പിരിച്ചുവിട്ടു. ഫെബ്രുവരിയിൽ, ബെൽ 4,800 തസ്തികകൾ ഒഴിവാക്കും. ഫെയ്‌സ്ബുക്ക് മെസഞ്ചറിൽ രണ്ട് ഡസനിലധികം ജീവനക്കാരെ പിരിച്ചുവിട്ടു. ബംഗളൂരു ആസ്ഥാനമായുള്ള എയർമീറ്റ് തങ്ങളുടെ തൊഴിലാളികളുടെ 20% വെട്ടിക്കുറച്ചു.
big companies like dell, erricson continue lay off