![](https://www.nrireporter.com/wp-content/uploads/2024/08/vizhinjam.jpg)
തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പല്‍ കമ്പനിയായ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയുടെ കൂറ്റന്‍ മദര്‍ഷിപ്പ് ഡെയ്‌ല ഇന്ന് രാവിലെ വിഴിഞ്ഞത്ത് എത്തും.
13,988 കണ്ടെയ്‌നറുകള്‍ വഹിക്കാന്‍ ശേഷിയുള്ള ഈ കപ്പലിന് 366 മീറ്റര്‍ നീളവും 51 മീറ്റര്‍ വീതിയുമുണ്ട്. വിഴിഞ്ഞത്ത് ചരക്ക് ഇറക്കിയ ശേഷം കപ്പല്‍ കൊളംബോയിലേക്ക് പോകും. അദാനി പോര്‍ട്ട്‌സിന്റെ പ്രധാന ചരക്ക് നീക്ക പങ്കാളിയാണ് മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി.
കപ്പല്‍ മൗറീഷ്യസില്‍ നിന്നാണ് വരുന്നത്. മുമ്പ് മുംബൈയില്‍ എത്തിയശേഷമാണ് കപ്പല്‍ വിഴിഞ്ഞത്ത് എത്തുക. കഴിഞ്ഞ മാസം 12 ന് വിഴിഞ്ഞത്തെത്തി മടങ്ങിയ സാന്‍ ഫെര്‍ണാണ്ടോ എന്ന മദര്‍ഷിപ്പാണ് വിഴിഞ്ഞത്ത് ഇതുവരെ എത്തിയതില്‍ ഏറ്റവും വലിയ കപ്പല്‍. 2500 കണ്ടെയ്‌നറുകളുമായി വിഴിഞ്ഞത്തെത്തിയ സാന്‍ ഫെര്‍ണാണ്ടോയില്‍ നിന്നും 1960 കണ്ടെയ്‌നറുകളാണ് പരീക്ഷണാടിസ്ഥാനത്തില്‍ വിഴിഞ്ഞത്ത് ഇറക്കിയത്.