ന്യൂയോർക്ക്: ‘മീടൂ’ മൂവ്മെന്‍റ് ലോകത്താകെ ചർച്ചയായി മാറുന്നതിന് കാരണമായ ഹാർവി വൈൻസ്റ്റീൻ കേസിൽ തിരിച്ചടി. ലൈംഗികാതിക്രമ കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ പ്രമുഖ ഹോളിവുഡ് നിർമാതാവ് ഹാർവി വൈൻസ്റ്റീന്‍റെ ശിക്ഷ തള്ളി. ന്യൂയോർക്കിലെ അപ്പീൽ കോടതിയാണ് 72 കാരനായ ഹാർവി വൈൻസ്റ്റീന്‍റെ തള്ളിയത്. വിചാരണക്കിടയിൽ കേസുമായി നേരിട്ട് ബന്ധമില്ലാത്തവരുടെ മൊഴികൾ അനുവദിച്ചത് തെറ്റായിരുന്നുവെന്ന് കണ്ടെത്തിയ അപ്പീൽ കോടതി കേസ് വീണ്ടും വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. വൈൻസ്റ്റീനെതിരെ ഉയർന്ന പരാതികളിലൂടെയാണു ലോകത്താകമാനം ‘#മീടൂ’ മൂവ്മെന്‍റ് കത്തിപ്പടർന്നത്.
Big setback for MeToo movement, NY court overturns Harvey Weinstein’s conviction