വിവാഹം കഴിക്കാമെന്ന് പറഞ്ഞു പറ്റിച്ച കാമുകനു നേരെ ഡോക്ടറുടെ ‘സർജിക്കൽ സ്ട്രൈക്ക്’; ജനനേന്ദ്രിയം നഷ്ടപ്പെട്ട കാമുകൻ ആശുപത്രിയിൽ

പട്‌ന: റജിസ്റ്റർ വിവാഹം കഴിക്കാനായി കോടതിയിൽ എത്തിയ വനിതാ ഡോക്ടറെ കാമുകൻ പറ്റിച്ചു. അയാൾ വന്നില്ല, കല്യാണം മുടങ്ങി. ഡോക്ടർ കാമുകനെ വീട്ടിലേക്ക് വിളിച്ചു വരുത്തി. വീട്ടിലെത്തിയ കാമുകനിട്ട് മുട്ടൻ പണിയും കൊടുത്തു. അയാളുടെ ജനനേന്ദ്രിയം ഡോക്ടർ മുറിച്ചു മാറ്റി. വീട്ടില്‍നിന്ന് യുവാവിന്റെ കരച്ചില്‍ കേട്ട അയല്‍ക്കാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. പൊലീസെത്തിയപ്പോള്‍ ചോരയില്‍കുളിച്ച് കിടക്കുന്നനിലയിലാണ് യുവാവിനെ കണ്ടെത്തിയത്. ഉടന്‍തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു ബിഹാറിലെ സരണ്‍ ജില്ലയിലാണ് സംഭവം. 25-കാരിയായ വനിതാ ഡോക്ടറാണ് കാമുകനെ ക്രൂരമായി ആക്രമിച്ചത്.

വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനാണ് വനിതാ ഡോക്ടര്‍ ഈ കടുംകൈ ചെയ്തെന്ന് അറസ്റ്റിലായ ഡോക്ടർ പിന്നീട് പൊലീസിനോട് സമ്മതിച്ചു. പരിക്കേറ്റ യുവാവ് പട്‌ന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിൽസയിലാണ്. ബിഹാറിലെ മഥൗര ബ്ലോക്കിലെ വാര്‍ഡ് കൗണ്‍സിലറായ യുവാവാണ് ആക്രമണത്തിനിരയായത്. അഞ്ചുവര്‍ഷമായി യുവാവുമായി അടുപ്പത്തിലാണെന്നായിരുന്നു വനിതാ ഡോക്ടറുടെ മൊഴി. എന്നാല്‍, വിവാഹത്തിന് നിര്‍ബന്ധിച്ചപ്പോള്‍ യുവാവ് സമ്മതിച്ചില്ല.

ഒടുവില്‍ കോടതിയില്‍ റജിസ്റ്റര്‍ വിവാഹം നടത്താമെന്ന് സമ്മതിച്ചു. അതിനു വേണ്ട എല്ലാ ഏർപ്പാടുകളും ചെയ്തു. പക്ഷേ, വിവാഹം റജിസ്റ്റര്‍ ചെയ്യാനായി താന്‍ കോടതിയില്‍ എത്തിയെങ്കിലും കാമുകന്‍ മുങ്ങിയെന്നും ഇതാണ് തന്നെ പ്രകോപിപ്പിച്ചതെന്നും യുവതി മൊഴി നല്‍കി. വനിതാ ഡോക്ടര്‍ ഹാജിപുര്‍ സ്വദേശിയാണ്. മഥൗരയിലാണ് ഇവര്‍ പ്രാക്ടീസ് ചെയ്യുന്നത്. ഇരുവരും അവിവാഹിതരാണ്.

Bihar Doctor Cuts off Boyfriend’s genitals for cheating her

More Stories from this section

family-dental
witywide