ബിഹാറിൽ നിന്ന് ഒരു ദീപാവലി സ്പെഷൽ: പേര് മോദി ലഡ്ഡു, അതിലൊരു രഹസ്യക്കൂട്ടുമുണ്ട് …

ഭാഗൽപൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധകനായ ഒരു വ്യാപാരി പുതിയ ഒരു ലഡ്ഡു നിർമിച്ചിരിക്കുകയാണ്. പേര് മോദി ലഡ്ഡു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ആരാധന വർധിച്ചാണ് അദ്ദേഹം ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയതു പോലും. ബിഹാറിലെ ഭാഗൽപൂരിലെ വ്യവസായിയായ സഞ്ജീവ് എന്ന ലാലു ശർമ്മ, വരാനിരിക്കുന്ന ദീപാവലി ഉത്സവത്തിനായി “മോദി ലഡ്ഡു” ഉണ്ടാക്കിയിരിക്കുന്നത്. പേരുമാത്രമല്ല, മൊത്തം രാജകീയമായ ഉൽപ്പന്നങ്ങളാണ് ലഡ്ഡുനിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.

അല്ലെങ്കിലും മറ്റൊരു കാരണങ്ങളാൽ ഈ മോഡി ലഡ്ഡു അതിൻ്റെ പരിശുദ്ധിയ്ക്കും സ്വാദിഷ്ടമായ രുചിക്കും പേരുകേട്ടതാണ്, മോദി ലഡുവിൽ വാരാണസിയിലെ ഗംഗാജലം കൂടി ഉപയോഗിക്കുന്നുണ്ട്. അതിനാൽ തന്നെ വൈകാരികമായ അടുപ്പമാണ് ഈ ലഡ്ഡുവിനോട് പലർക്കും. പരിനീർ സുഗന്ധിനൊപ്പം പരിശുദ്ധിയും പ്രദാനം ചെയ്യുന്നു ഈ പലഹാരം എന്നാണ് ലാലു ശർമയുടെ അവകാശ വാദം.

“ശുദ്ധമായ കുങ്കുമപ്പൂവ്, ദേശി നെയ്യ്, പിസ്ത, ബദാം എന്നിവയും പനിനീരും ഉപയോഗിച്ചാണ് ഈ ലഡ്ഡു നിർമ്മിച്ചിരിക്കുന്നത്. മോദിജിയുടെ ബഹുമാനാർഥമാണ് ഈ ലഡു ഞാനുണ്ടാക്കിയത്. പ്രധാനമന്ത്രി മോദിയുടെ തുടർച്ചയായ മൂന്ന് ടേമുകൾക്ക് ശേഷം മോദി ലഡുവിന് വലിയ ജനപ്രീതി ലഭിച്ചു, ഈ അംഗീകാരം എനിക്ക് സമാധാനവും സമൃദ്ധിയും നൽകി. ഇപ്പോൾ ഇന്ത്യയിലുടനീളമുള്ള ആളുകൾക്ക് എന്നെ അറിയാം.” ലാലു ശർമ പറയുന്നു.

“ഈ ദീപാവലിക്ക് രാജ്യത്തുടനീളം ഈ ലഡ്ഡു നൽകാൻ കഴിയില്ലെന്ന് എനിക്കറിയാം കാരണം മോദി ലഡുവിന് രാജ്യം മുഴുവൻ ആരാധകരുണ്ട്. എനിക്കു സാധിക്കുന്ന അത്രയും ഞാൻ ചെയ്യും. ലാഭം മാത്രമല്ല, ഗംഗ-ജമുന-സരസ്വതി നാഗരികതയും സനാതന സംസ്‌കാരവും ഇവിടെ തയ്യാറാക്കുന്ന പലതരം മധുരപലഹാരങ്ങളിലൂടെ പ്രചരിപ്പിക്കുക എന്നതാണ് എൻ്റെ പ്രധാന ഉദ്ദേശം. ശുദ്ധമായ മധുരപലഹാരങ്ങൾ തയ്യാറാക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം” ലാലു ശർമ പറഞ്ഞു.

Bihar Sweet Seller Makes Modi Laddu for Deepavali with a Special ingredient

More Stories from this section

family-dental
witywide