ബിജോയ് ജോസഫ് ഫോമാ സൺഷൈൻ റീജന്റെയും സൗത്ത് ഈസ്റ്റ് റീജന്റെയും പ്രതിനിധി; കൺവൻഷൻ വൈസ്ചെയർ ആയും തിരഞ്ഞെടുക്കപ്പെട്ടു

അനഘ വാരിയർ

ഫ്ലോറിഡ : -ബിജോയ് ജോസഫിനെ ഫോമാ സൺഷൈൻ റീജന്റെയും സൗത്ത് ഈസ്റ്റ് റീജന്റെയും പ്രതിനിധിയായും 2024 ൽ നടക്കാനിരിക്കുന്ന കൺവൻഷൻ വൈസ് ചെയർ ആയും തിരഞ്ഞെടുത്തു.

പൊതുരംഗത്ത് പ്രവർത്തിച്ച് ദീർഘ പരിചയമുള്ള ബിജോയ്, പത്താം വാർഷികത്തിൽ എത്തി നിൽക്കുന്ന മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ (മാറ്റ്) യുടെ വിവിധ കമ്മിറ്റികളിൽ അംഗമായിരുന്നു. 2016 ൽ മാറ്റിന്റെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങൾ അങ്ങേയറ്റം ശ്രദ്ധയോടെയും പ്രതിബദ്ധതയോടെയും ചെയ്യുന്ന ബിജോയ്, ഇത്തവണത്തെ ഫോമാ കൺവൻഷന് ഒരു മുതൽകൂട്ടാവുമെന്ന് മാറ്റ് പ്രസിഡന്റ് ജിനോ വർഗീസ് അഭിപ്രായപ്പെട്ടു. മാറ്റിലെ ഓരോ കുടുംബാംഗങ്ങളുടെ പേരിലും അഭിന്ദനം അറിയിക്കുന്നതായും അദ്ദേഹം അറിയിച്ചു. മാറ്റ് സഹയാത്രികൻ ദേശീയ സംഘനകളിൽ ഭാരവാഹിത്വം ഏറ്റെടുക്കുന്നത് അഭിമാനവും സന്തോഷവും ഉണ്ടാക്കുന്ന കാര്യമാണെന്നും എല്ലാവിധ ഭാവുകങ്ങളും നേരുന്നതായും മാറ്റിന്റെ ട്രസ്റ്റീ ബോർഡ് ചെയർ ജോമോൻ തെക്കേത്തൊട്ടിൽ അറിയിച്ചു.

ഓഗസ്റ് 8 മുതൽ 11 വരെ , പുന്റാ കാനയിലെ ബാർസലോ ബവാരോ പാലസ് ഫാമിലി റിസോർട്ടിൽ നടക്കുന്ന കൺവൻഷനിൽ എല്ലാവരും പങ്കെടുക്കണമെന്നും വൻ വിജയം ആക്കി തീർക്കാൻ വേണ്ട എല്ലാ സഹായ സഹകരണങ്ങളും ഉണ്ടാവണമെന്നും ബിജോയ് ജോസഫ് അഭ്യർത്ഥിച്ചു.

Bijoy Joseph FOMA Convention Vice Chair

More Stories from this section

family-dental
witywide