കോട്ടയം: കോട്ടയം വെള്ളൂപ്പറമ്പില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം. ബൈക്ക് പോസ്റ്റില്‍ ഇടിച്ച് നഴ്‌സിംഗ് വിദ്യാര്‍ത്ഥികളായ രണ്ട് യുവാക്കള്‍ അപകടത്തില്‍പ്പെടുകയും നട്ടാശ്ശേരി സ്വദേശി അക്ഷയ് കുമാര്‍ (21) ദാരുണമായി മരണപ്പെടുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തായ റോസ് മോഹന് (20) ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ലോക് സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ബംഗ്ലൂരുവില്‍ നിന്ന് നാട്ടില്‍ എത്തിയതായിരുന്നു ഇരുവരും. ഇന്ന് വൈകുന്നേരം 4.30 ഓടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. ഓടിയെത്തിയ നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
അക്ഷയ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. റോസ് മോഹനെ അതീവ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Tags: