തിരുവനന്തപുരം: വാഹനാപകടത്തില്‍ ആറ്റിങ്ങല്‍ എം.എല്‍.എയുടെ മകന് ദാരുണാന്ത്യം. ആറ്റിങ്ങല്‍ എം.എല്‍.എ, ഒ.എസ് അംബികയുടെ മകന്‍ വിനീത് (34) ആണ് മരിച്ചത്. ബൈക്കും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. ഇന്ന് പുലര്‍ച്ചെ 5.30 ഓടുകൂടിയായിരുന്നു അപകടം. പള്ളിപ്പുറം മുഴുത്തിരിയാ വട്ടത്തിന് സമീപം എതിരെ വന്ന കാര്‍ വിനീതിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു.
ഇടയ്‌ക്കോട് ലോക്കല്‍ കമ്മിറ്റിയംഗമായ വിനീത് സഹകരണസംഘം ഉദ്യോഗസ്ഥനാണ്. സഹോദരന്‍ വിനീഷ് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗമാണ്.