‘ഞാൻ ഇപ്പോളും ട്രംപിനെക്കാൾ ചെറുപ്പം’, ഡിഎൻസിയെ ഇളക്കിമറിച്ച് ക്ലിന്റൺ, കമലക്കും ബൈഡനും പ്രശംസ, പാർട്ടിക്കൊരു മുന്നറിയിപ്പും

ന്യൂയോർക്ക്: ഡെമോക്രാറ്റ് നാഷണൽ കൺവെൻഷന്റെ മനം കവർന്ന് കയ്യടി നേടി മുൻ പ്രസിഡൻ്റ് ബിൽ ക്ലിൻ്റന്റെ പ്രസംഗം. ബുധനാഴ്ച ഡെമോക്രാറ്റിക് കൺവെൻഷനെ അഭിസംബോധന ചെയ്യാൻ ക്ലിന്റൻ എത്തിയപ്പോൾ തന്നെ ജനക്കൂട്ടത്തിൽ നിന്നും കരഘോഷവും ആഹ്ലാദവും അലയടിച്ചുയർന്നു. നിലവിലെ പ്രസിഡൻ്റ് ജോ ബൈഡനെ അഭിനന്ദിച്ചുകൊണ്ട് തുടങ്ങിയ ക്ലിന്റൻ, പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസിനെ പ്രശംസിക്കുകയും ഡൊണാൾഡ് ട്രംപിനെതിരെ രൂക്ഷമായി കടന്നാക്രമണവും നടത്തി.

ട്രംപിനെ പ്രായകൂടുതൽ ചൂണ്ടിക്കാട്ടി വിമർശിച്ച ക്ലിന്റൻ, ബൈഡനെ അനുകമ്പ, സ്നേഹം, ത്യാ​​ഗം, സേവനം എന്നിവയുടെ പേരിൽ പ്രകീർത്തിക്കുകയും ചെയ്തു. താനിപ്പോഴും ട്രംപിനേക്കാൾ ചെറുപ്പമാണെന്നായിരുന്നു പ്രായത്തിന്റെ പേരിൽ ക്ലിന്റൻ്റെ പരിഹാസം. സംഭവിക്കാൻ പാടില്ലാത്ത ഒരു തിരഞ്ഞെടുപ്പ് പരാജയത്തിന് ഒരിക്കൽ ഡെമോക്രാറ്റുകൾ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് ട്രംപിന്റെ 2017 ലെ വിജയത്തെ ഉന്നംവച്ച് ക്ലിന്റൻ പറഞ്ഞു. എതിരാളികളെ ഒരിക്കലും കുറച്ച് കാണരുതെന്ന് അ​ദ്ദേഹം ഡെമോക്രാറ്റുകൾക്ക് മുന്നറിയിപ്പ് നൽകി. അവർ നമ്മുടെ ശ്രദ്ധ തിരിക്കാൻ മിടുക്കരാണെന്നാണ് ക്ലിന്റൻ്റെ മുന്നറിയിപ്പ്.

1972 മുതൽ എല്ലാ ഡെമോക്രാറ്റിക് നാഷണൽ കോൺഫറൻസുകളിലും പങ്കെടുത്തെങ്കിലും ഇനി എത്രയെണ്ണത്തിൽ പങ്കെടുക്കാനാകുമെന്ന് ഉറപ്പില്ല. നമ്മെ നയിക്കാൻ നമുക്ക് കമലാ ഹാരിസിനെ വേണം.അനിശ്ചിതത്വം നിലനി‍ർത്താൻ പാകത്തിലുള്ളതാണ് ട്രംപിന്റെ ക്യാംപയിൻ. ശക്തമായ മത്സരമാണ് നമുക്ക് മുന്നിലുള്ളത്. എന്നാൽ വ്യത്യസ്ത നിലപാടുള്ളവരെ ബഹുമാനിക്കണമെന്നും ക്ലിന്റൻ പറഞ്ഞു.

കമലാ ഹാരിസിന്റെ മക്ഡൊണാൾഡ് ജീവിത കാലത്തെയും ക്ലിന്റൻ പരാമർശിച്ചു. കമല വൈറ്റ് ഹൗസിലെത്തിയപ്പോൾ താൻ സന്തോഷിച്ചു. ഏറ്റവും കൂടുതൽ കാലം മക്ഡൊണാൾഡ്സിൽ ജോലി ചെയ്ത പ്രസിഡന്റെന്ന തന്റെ റെക്കോർഡ് കമല മറികടക്കുമെന്നും ക്ലിൻ്റൺ പറഞ്ഞു.

More Stories from this section

family-dental
witywide