ട്രംപിനെ തേടി ബിൽഗേറ്റ്സിന്റെ സന്ദേശവുമെത്തി! ‘അമേരിക്ക ഏറ്റവും ശക്തമാണ്, ശോഭനമായ ഭാവി ക്കായി ഒരുമിച്ച്‌ പ്രവര്‍ത്തിക്കാം’

വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപിനും ജെഡി വാന്‍സിനും അഭിനന്ദന സന്ദേശവുമായി ബില്‍ ഗേറ്റ്‌സ്. ‘പ്രസിഡന്റ് ട്രംപിനും വിപിയായി തിരഞ്ഞെടുക്കപ്പെട്ട വാന്‍സിനും അഭിനന്ദനങ്ങള്‍. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സിന്റെ അഭിനന്ദന പോസ്റ്റ് ഇങ്ങനെയായിരുന്നു. കമലയെ തിരഞ്ഞെടുപ്പിൽ പിന്തുണച്ചിരുന്ന ബിൽഗെറ്റിന്റെ അഭിനന്ദനങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.

യുഎസിലും ലോകമെമ്പാടുമുള്ളവരുടെയും ജീവിതം മെച്ചപ്പെടുത്താന്‍ ഞങ്ങള്‍ ചാതുര്യവും നൂതനത്വവും ഉപയോഗിക്കുമ്പോള്‍ അമേരിക്ക ഏറ്റവും ശക്തമാണ്. എല്ലാവര്‍ക്കും ശോഭനമായ ഭാവി കെട്ടിപ്പടുക്കാന്‍ നമുക്ക് ഇപ്പോള്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

ബില്‍ ഗേറ്റ്സിനെ കൂടാതെ, മൈക്രോസോഫ്റ്റിന്റെ ചെയര്‍മാനും സിഇഒയുമായ സത്യ നാദെല്ലയും ട്രംപിന്റെ ചരിത്ര വിജയത്തെ അഭിനന്ദിച്ചു. ‘അഭിനന്ദനങ്ങള്‍, പ്രസിഡന്റ് ട്രംപ്, യുണൈറ്റഡ് സ്റ്റേറ്റ്‌സിനും ലോകത്തിനും പുതിയ വളര്‍ച്ചയും അവസരവും സൃഷ്ടിക്കുന്ന നൂതനാശയങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് നിങ്ങളുമായും നിങ്ങളുടെ ഭരണകൂടവുമായും ഇടപഴകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,’ സോഷ്യല്‍ മീഡിയ പോസ്റ്റ് പങ്കിട്ടു.