ജനവിശ്വാസം നഷ്ടമായി, മുകേഷ് കൊല്ലം എംഎൽഎ സ്ഥാനം രാജിവക്കണം; ആവശ്യമുന്നയിച്ച് ബിന്ദു കൃഷ്ണ

കൊല്ലം: കൊല്ലം നിയോജക മണ്ഡലത്തിൽ ജനവിശ്വാസം നഷ്ടപ്പെട്ട മുകേഷ്, എം എൽ എ സ്ഥാനം രാജിവയ്ക്കണമെന്ന് കോൺഗ്രസ് നേതാവ് ബിന്ദുകൃഷ്ണ വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. പാർലമെന്‍റ് മണ്ഡലത്തിന്‍റെ പരിധിയിലുള്ള കൊല്ലം നിയോജക മണ്ഡലത്തിൽ 23792 വോട്ടിന് പിന്നിൽ പോകുകയും ആകെയുള്ള 164 ബൂത്തുകളിൽ 155 ബൂത്തുകളിലും മുകേഷ് പിന്നിൽ പോവുകയാണുണ്ടായത്. 9 ഇടങ്ങളിൽ മാത്രമാണ് നേരിയ വോട്ടിന് മാത്രം ലീഡ് ചെയ്തത്. 31 ബൂത്തുകളിൽ 3 -ാം സ്ഥാനത്തേക്ക് മുകേഷ് പിന്തള്ളപ്പെടുകയുണ്ടായെന്നും ബിന്ദു കൃഷ്ണ ചൂണ്ടികാട്ടി.

ഈ കണക്കുകൾ തെളിയിക്കുന്നത് കൊല്ലം നിയോജക മണ്ഡലത്തിലെ ജനതയ്ക്ക് മുകേഷ് എം എൽ എ യിലുള്ള വിശ്വാസം നഷ്ടപ്പട്ടിരിക്കുന്നു എന്നതാണ്. ജനാധിപത്യ പ്രക്രിയയിൽ ജനം കൈയ്യൊഴിഞ്ഞ മുകേഷ് ജനഹിതം തിരിച്ചറിഞ്ഞ് എം എൽ എ സ്ഥാനം രാജിവച്ച് മാതൃക കാട്ടണമെന്ന് ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. കേവലം 36618 വോട്ടുകൾ മാത്രമാണ് മുകേഷിന് ലഭി്ച്ചിരിക്കുന്നു എന്നുള്ള യാഥാർത്ഥ്യം എം എൽ എ തിരിച്ചറിയണമെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.

More Stories from this section

family-dental
witywide