ഫിലാഡൽഫിയയിൽ ബിനോയ് ചാക്കോയുടെ ‘സ്നേഹഗീതം 2024’ സംഗീത പരിപാടി ജൂൺ 9ന്

ഫിന്നി രാജു ഹൂസ്റ്റൺ

ഫിലാഡൽഫിയ: ക്രിസ്തീയ ഗാനങ്ങൾ ആലപിക്കുന്ന പ്രശസ്ത ഗായകൻ ബിനോയ് ചാക്കോയുടെ ‘സ്നേഹഗീതം 2024’ എന്ന സംഗീത പരിപാടി ജൂൺ 9 ഞായറാഴ്ച വൈകിട്ട് 6:30 ന് ഫിലാഡൽഫിയ ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി (455 ടോമ്ലിൻസൺ റോഡ്, ഫിലാഡൽഫിയ, PA 19116) വേദിയിൽ നടക്കും. ഹെവൻലി ബീറ്റ്സ് റേഡിയോയുടെ നേതൃത്വത്തിൽ, ഗ്ലോബൽ ട്രാവൽ എക്സ്പെർട്സിൻ്റെയും  ദി വർഗീസ് തോമസ് റിയൽ എസ്റ്റേറ്റ് ഗ്രൂപ്പിന്റെയും  സഹകരണത്തോടെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നു.

പ്രശസ്തരായ വിവിധ കലാകാരന്മാരും വേദിയിലുണ്ടാകും. പ്രശസ്ത കീബോർഡാ ആർട്ടിസ്റ്റ് വിജു ജേക്കബ്, സാംസൺ ഹെവൻലി ബീറ്റ്സ്, അബിയ മാത്യു, ജെസ്‌ലിൻ, സാബു വർഗീസ്, ഷെറിൻ, ഷൈനി  എന്നിവരുടെ ആലാപനങ്ങളും ഈ സംഗീതവിരുന്നിൽ  ഉണ്ടാകും. 

സഭാ വ്യത്യാസമെന്യേ ഏവർക്കും സ്വാഗതം. പ്രവേശനം തികച്ചും സൗജന്യമായിരിക്കും. നോർത്തീസ്റ്റ് അഡൽറ്റ് ഡേ കെയർ, റിയാലിറ്റി ഡയമണ്ട് ഗ്രൂപ്പ്, ലവ് & ഗ്ലോറി ഹോം കെയർ സർവീസസ് എന്നിവരുടെ പിന്തുണയും ഈ സംഗീത വിരുന്നിനുണ്ട്.

ഇതിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാമെന്ന പ്രതീക്ഷയോടെ ഏവരെയും സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ. തമ്പി മാർക്കസ്-(267) 582-6045, ബ്ര. മാത്യു (ബെന്നി)-(215) 850-7348, പാസ്റ്റർ.വെസ്ലി ഡാനിയൽ- (215) 964-1452

Binoy Chacko Music Program At Philadelphia on June 9