
തിരുവനന്തപുരം: കേരളത്തിന്‍റെ ചുമതലയുള്ള ബി ജെ പി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ ഇ പി ജയരാജന് എൽ ഡി എഫ് കൺവീനർ സ്ഥാനം നഷ്ടമായേക്കും. ഇ പി – ജാവദേക്കർ കൂടിക്കാഴ്ചയിൽ മുന്നണിയിലെ രണ്ടാമത്തെ പ്രബല കക്ഷിയായ സി പി ഐ കടുത്ത നിലപാടാണ് സ്വീകരിക്കുന്നത്. ജയരാജന്‍ ഇടത് മുന്നണി കണ്‍വീനര്‍ സ്ഥാനം ഒഴിയണമെന്ന നിലപാടിലാണ് സി പി ഐ എന്നാണ് വിവരം. ബി ജെ പിയിലേക്ക് മറ്റ് പാര്‍ട്ടി നേതാക്കളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കുന്ന പ്രകാശ് ജാവദേക്കറുമായി ഇ പി ജയരാജന്‍ കൂടിക്കാഴ്ച നടത്തിയത് തെറ്റാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പരസ്യമായി പറഞ്ഞു.
ജാവ്ദേക്കറുമായുള്ള കൂടിക്കാഴ്ചയിൽ ഇ പിക്ക് ജാഗ്രത കുറവ് ഉണ്ടായി. ദല്ലാളുമാരുമായി ഇടത് നേതാക്കൾ അടുപ്പം പുലർത്തരുത്. കൺവീനർ സ്ഥാനത്തിൽ സി പി എം ഉചിതമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷയെന്നും ബിനോയ് വിശ്വം പറഞ്ഞു. തിരുത്താൻ ആർജ്ജവം ഉള്ള പാർട്ടിയാണ് സി പി എമ്മെന്നും ഇപി വിഷയത്തിലും അത് ഉണ്ടാകമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വിവരിച്ചു.
അതേസമയം ഇ പി – ജാവദേക്കർ കൂടിക്കാഴ്ചയുടെ കാര്യം വോട്ടെടുപ്പ് ദിവസം വെളിപ്പെടുത്തിയത് ഇടത് മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചെന്നും അതിനാല്‍ വിഷയം സി പി എമ്മിന്റെ ആഭ്യന്തര പ്രശ്നം മാത്രമല്ലെന്ന നിലപാടിലാണ് സി പി ഐ നേതൃത്വം. ഇ പി ജയരാജൻ കണ്‍വീനര്‍ സ്ഥാനം സ്വയം ഒഴിയുകയോ സി പി എം മാറ്റുകയോ ചെയ്യുമെന്നാണ് സി പി ഐ പ്രതീക്ഷിക്കുന്നത്. അതുണ്ടായില്ലെങ്കിൽ സ്ഥാനമാറ്റം ആവശ്യപ്പെടാനുള്ള ആലോചനയിലാണ് സി പി ഐ.
binoy viswam against ep jayarajan on javdekar meeting issue