ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പരിശോധനക്ക് അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവായെന്ന് അധികൃതർ അറിയിച്ചു. കുട്ടനാട്ടിൽ എടത്വ, ചെറുതന എന്നിവിടങ്ങളിൽ താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു. ഇതിന് പിന്നാലെയാണ് പരിശോധനക്കായി ഭോപ്പാലിലേക്ക് സാമ്പിളുകൾ അയച്ചത്. വലിയ ആശങ്ക വേണ്ടെന്നും ജാഗ്രത മതിയെന്നും കൃത്യമായ നടപടികളുണ്ടാകുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
bird flu confirmed alappuzha
Tags: