യുഎസിൽ മൂന്ന് സംസ്ഥാനങ്ങളിൽ പക്ഷിപ്പനി വ്യാപിക്കുന്നതായി അധികൃതർ

വാഷിങ്ടൺ: യുഎസിലെ ടെക്സസ്, കൻസാസ്, ന്യൂ മെക്സിക്കോ എന്നിവിടങ്ങളിൽ കറവപ്പശുക്കളിലും പാലിലും പക്ഷിപ്പനി കണ്ടെത്തിയതായി ഉദ്യോ​ഗസ്ഥർ അറിയിച്ചു. കൂടാതെ, പ്രായമായ കറവപ്പശുക്കളെ വൈറസ് ബാധിക്കുന്നതായും കണ്ടെത്തി. കാലി വളർത്തലിനെയും പാലുൽപ്പന്നങ്ങളെയും പക്ഷിപ്പനി പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് അധികൃതർ, സാധാരണയായി പക്ഷികളിലൂടെയാണ് ഈ വൈറസ് പടരുന്നത്.

പക്ഷിപ്പനി മൂലം 50 ദശലക്ഷത്തിലധികം പക്ഷികളെ കൊല്ലേണ്ടി വന്നതായും അധികൃതർ പറഞ്ഞു. ആടുകൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ച് ഒരാഴ്ച്ച കഴിഞ്ഞാണ് പനി സംബന്ധിച്ച വിവരം പുറത്തുവന്നത്. ആരോഗ്യമുള്ള മൃഗങ്ങളിൽ നിന്നുള്ള പാൽ മാത്രം ഭക്ഷ്യ വിതരണ ശൃംഖലയിൽ എത്തിക്കാൻ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.

Bird Flu Found in Milk in Three US States

More Stories from this section

family-dental
witywide