പക്ഷിപ്പനി ജാഗ്രതയില്‍ ആലപ്പുഴ; ഇറച്ചി, മുട്ട വില്‍പന ഏപ്രില്‍ 26 വരെ നിരോധിച്ചു

ആലപ്പുഴ: ഒരിടവേളയ്ക്ക് ശേഷം ആലപ്പുഴ ജില്ല വീണ്ടും പക്ഷിപ്പനി ഭീതിയിലേക്ക്. എടത്വ, ചെറുതന പഞ്ചായത്തുകളില്‍ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചതിന് മറ്റ് രണ്ടിടങ്ങളില്‍ക്കൂടി പക്ഷിപ്പനി ഉണ്ടെന്നാണ് സംശയം. മുട്ടാര്‍, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പുതുതായി പക്ഷിപ്പനി ബാധ സംശയം നിലനില്‍ക്കുന്നത്. അധികൃതര്‍ അധിക ജാഗ്രതയിലാണ്.

മുട്ടാര്‍, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളി നിന്നുള്ള സാമ്പിള്‍ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. അതേസമയം, 34 തദ്ദേശസ്ഥാപനങ്ങളില്‍ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പന നിരോധിച്ചിരിക്കുകയാണ്. ഏപ്രില്‍ 26 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

കേരളത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ തമിഴ്‌നാടും ജാഗ്രതയിലാണ്. കേരളത്തില്‍ നിന്നുള്ള വളര്‍ത്തു പക്ഷികളും മുട്ടകളും കയറ്റി തമിഴ്നാട്ടിലേക്ക് വരുന്ന വാഹനങ്ങള്‍ തിരിച്ചയക്കാനാണ് തീരുമാനം. അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

അതേസമയം, പക്ഷിപ്പനിയെ തുടര്‍ന്ന് ഇതുവരെ 17,480 താറാവുകളെയാണ് കൊന്ന് മറവ് ചെയ്തത്.

More Stories from this section

family-dental
witywide