ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേൻ സിംഗുമായി ചര്‍ച്ച നടത്തി. ബിജെപി മുഖ്യമന്ത്രിമാരുടെ യോഗത്തിന് ഇടയാണ് ചർച്ച നടന്നത്. സംസ്ഥാനത്തെ നിലവിലെ സ്ഥിതിഗതികൾ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. അമിത് ഷായും രാജ്നാഥ് സിംഗും ചർച്ചയിൽ പങ്കെടുത്തു.
ഉദ്യോഗസ്ഥരെ ഒഴിവാക്കിയായിരുന്നു കൂടിക്കാഴ്ച. മണിപ്പൂർ സംഘർഷത്തിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടുനിന്നു. മണിപ്പൂർ വിഷയത്തിന് എത്രയും വേഗം പരിഹാരം കാണണമെന്നാണ് പ്രധാനമന്ത്രി നിർദേശം നൽകിയത്.
ഇരു വിഭാഗങ്ങളോട് തുടർന്നും സംസാരിക്കണം. സുരക്ഷാ വിന്യാസത്തിലടക്കം കൂടുതൽ കേന്ദ്ര സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്.