ബിഷപ് ഡോ. എബ്രഹാം മാര്‍ പൗലോസിന് ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കി

ന്യൂയോര്‍ക്ക്: മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക ഭദ്രാസനാധിപനായി പുതിയതായി ചുമതല ഏറ്റെടുത്ത ബിഷപ് ഡോ.എബ്രഹാം മാര്‍ പൗലോസിന് ന്യൂയോര്‍ക്ക് ജോണ്‍ എഫ് കെന്നഡി രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ വരവേല്‍പ്പ് നല്‍കി. ഭദ്രാസന സെക്രട്ടറി റവ.ജോര്‍ജ് എബ്രഹാം, ട്രഷറാര്‍ ജോര്‍ജ് പി. ബാബു എന്നിവരുടെ നേതൃത്വത്തില്‍ അനേക വൈദീകര്‍, ആത്മായ നേതാക്കള്‍ കൂടാതെ സഭാ കൗണ്‍സില്‍ അംഗങ്ങളായ റവ.ജെയ്‌സണ്‍ എ. തോമസ്, വര്‍ഗീസ് പി.വര്‍ഗീസ് ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ റവ. ക്രിസ്റ്റഫര്‍ ഫില്‍ ഡാനിയേല്‍, റോയ് സി. തോമസ്, ബൈജു വര്‍ഗീസ്, കോരുത് മാത്യു, ഷേര്‍ലി തോമസ് എന്നിവരും എയര്‍പോര്‍ട്ടില്‍ സ്വീകരിക്കുവാന്‍ എത്തിയിരുന്നു.

ക്രിസ്തീയ സഭകളുടെ ലോക കൗണ്‍സിലില്‍ (WCC) ഇന്ത്യയില്‍ നിന്നുള്ള ഏക എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായ ബിഷപ് ഡോ. മാര്‍ പൗലോസ് നിലവില്‍ മാര്‍ത്തോമ്മ സഭയുടെ കോട്ടയം – കൊച്ചി, അടൂര്‍ ഭദ്രാസനങ്ങളുടെ അധിപന്‍ ആയിരുന്നു. 2005 ല്‍ മാര്‍ത്തോമ്മ സഭയില്‍ എപ്പിസ്‌കോപ്പയായി അഭിഷിക്തനായ ബിഷപ് ഡോ. മാര്‍ പൗലോസ് മികച്ച വാഗ്മിയും, പണ്ഡിതനും കോട്ടയം മാങ്ങാനം സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ്മ ഇടവകാംഗവുമാണ്. അഖില കേരള ബാലജന സഖ്യത്തിലൂടെ ചെറുപ്പത്തില്‍ തന്നെ പൊതുരംഗത്ത് സജീവമായിരുന്നു. അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ഡോക്ടറേറ്റ് നേടിയത്.

മാര്‍ത്തോമ്മ സണ്‍ഡേ സ്‌കൂള്‍ സമാജം ജനറല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ സമാജത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് സംഘടിപ്പിച്ച കുട്ടികളുടെ മാരാമണ്‍ ഇന്നും സഭയുടെ ചരിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. നാളെ രാവിലെ 9 മണിക്ക് ന്യൂയോര്‍ക്ക് എപ്പിഫനി മാര്‍ത്തോമ്മാ ദേവാലയത്തില്‍ വെച്ച് നടത്തപ്പെടുന്ന ആരാധനയ്ക്കും വിശുദ്ധ കുര്‍ബ്ബാന ശുശ്രുഷയ്ക്കും ശേഷം പുതിയ ഭദ്രസനാധിപനായി ചുമതലയേറ്റ റവ. ഡോ. എബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പായെ നോര്‍ത്ത് അമേരിക്ക ഭദ്രാസന കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ചടങ്ങില്‍ ആദരിക്കും.

More Stories from this section

family-dental
witywide