‘യുവാക്കൾ കേരളം വിടുന്നു’; വിമർശിച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം, പഴയ കാലമല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: യുവാക്കൾ കേരളം വിടുന്നുവെന്ന ആരോപണവുമായി ചങ്ങനാശ്ശേരി അതിരൂപത ബിഷപ്പ് ജോസഫ് പെരുന്തോട്ടം. മുഖ്യമന്ത്രിയെ വേദിയിലിരുത്തിയാണ് പെരുന്തോട്ടത്തിന്റെ വിമർശനം. ദൈവത്തിൻ്റെ നാട്ടിൽ ജീവിതം വിജയിപ്പിക്കാൻ കഴിയില്ലെന്ന തോന്നലാണ് യുവാക്കൾ കേരളം വിടാൻ കാരണമെന്നും ബിഷപ്പ് പറഞ്ഞു.

കേരളത്തിൽ നിന്ന് രക്ഷപ്പെട്ട് എവിടെയെങ്കിലും പോകണമെന്നാണ് അവരുടെ തോന്നൽ. ഇത് സിറോ മലബാർ സഭയുടെ മാത്രം പ്രശ്നമല്ല, യുവജനങ്ങളുടെ പ്രശ്നമാണ്. ഇവിടെ ജീവിച്ച് വിജയിക്കാൻ കഴിയുമെന്ന സാഹചര്യമുണ്ട് എന്ന് ബോധ്യപ്പെടുത്തണം. അതിന് സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും ജോസഫ് പെരുന്തോട്ടം പറഞ്ഞു.

എന്നാല്‍, ലോകം മാറ്റത്തിന് വിധേയമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. യുവാക്കള്‍ പുറത്തേക്ക് പോകുന്നത് ഒരു പ്രതിഭാസമാണ്. പഴയ കാലമല്ലിത്. വളര്‍ന്ന് വരുന്ന യുവ തലമുറയ്ക്ക് എന്ത് പഠിക്കണം എവിടെ പഠിക്കണമെന്ന നല്ല ബോധ്യമുണ്ട്. ഉന്നതവിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്താനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. എല്ലാം ഒറ്റദിവസംകൊണ്ട് മാറ്റിയെടുക്കാനാകില്ല. എന്നാല്‍, ഇക്കാര്യത്തില്‍ ഒരു ആശങ്കയും വേണ്ട. മറ്റു രാജ്യങ്ങളില്‍ നിന്ന് കുട്ടികള്‍ ഇവിടെ വന്ന് പഠിക്കുന്ന രീതിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

More Stories from this section

family-dental
witywide