വിദ്യാര്‍ഥികള്‍ക്ക് വിചിത്രമായ ഉപദേശം; ഡിഗ്രിയെടുത്തിട്ട് കാര്യമില്ല, പഞ്ചര്‍ കട തുടങ്ങൂവെന്ന് എം.എല്‍.എ

ന്യൂഡല്‍ഹി: പഠിച്ചുമിടുക്കരാകാന്‍ വിദ്യാര്‍ത്ഥികളെ ഉപദേശിക്കുന്നത് സര്‍വ്വസാധാരണമാണ്. എന്നാല്‍ അതിനു വിരുദ്ധമായി പഠിച്ചിട്ട് കാര്യമില്ലെന്ന് ഉപദേശിച്ചിരിക്കുകയാണ് ബിജെപി എംഎല്‍എ.

കോളേജ് വിദ്യാര്‍ഥികള്‍ക്കാണ് മധ്യപ്രദേശിലെ ഗുണ മണ്ഡലത്തില്‍നിന്നുള്ള ബി.ജെ.പി. എം.എല്‍.എ പന്നാലാല്‍ ശാക്യയുടെ വിചിത്ര ഉപദേമെത്തിയത്.

ഡിഗ്രിയെടുക്കുന്നതുകൊണ്ട് ഒരു കാര്യവുമില്ലെന്നും ജീവിക്കാനായി വിദ്യാര്‍ഥികള്‍ മോട്ടോര്‍ സൈക്കിള്‍ പഞ്ചര്‍ റിപ്പയര്‍ ചെയ്യുന്ന കട തുടങ്ങണമെന്നാണ് എം.എല്‍.എയുടെ ഉപദേശം. മണ്ഡലത്തിലെ ‘പ്രധാനമന്ത്രി കോളേജ് ഓഫ് എക്സലന്‍സി’ന്റെ ഉദ്ഘാടനച്ചടങ്ങിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘നമ്മള്‍ ഇന്നിവിടെ ‘പ്രധാനമന്ത്രി കോളേജ് ഓഫ് എക്സലന്‍സ്’ തുറക്കുകയാണ്. ഒരു വാചകം മനസില്‍ സൂക്ഷിക്കാന്‍ ഞാന്‍ എല്ലാവരോടും ആവശ്യപ്പെടുകയാണ്. കോളേജില്‍ നിന്നുള്ള ഡിഗ്രികൊണ്ട് ഒരുകാര്യവും ഉണ്ടാകാന്‍ പോകുന്നില്ല. പകരം, ഒരു മോട്ടോര്‍ സൈക്കിള്‍ പഞ്ചര്‍ റിപ്പയര്‍ കട തുറന്നാല്‍ ജീവിക്കാനുള്ള വക ഉണ്ടാക്കാം ‘ എന്നാണ് അദ്ദേഹത്തിന്റെ ഉപദേശം എത്തിയത്.

More Stories from this section

family-dental
witywide