കൽപ്പറ്റ: കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷനും വയനാട്ടിലെ സിറ്റിംഗ് എം പിയും യു ഡി എഫിന്‍റെ സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വയനാട്ടിലെ എൻ ഡി എ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യ പൊതുയോഗത്തിൽ രാഹുൽ മണ്ഡലത്തിൽ വന്നിട്ടില്ലെന്നാണ് രൂക്ഷ പരിഹാസത്തിൽ സുരേന്ദ്രൻ പറഞ്ഞത്. മണ്ഡലത്തിലെ എം പി വയനാട്ടിൽ വന്നതിനേക്കാൾ കൂടുതൽ തവണ ആന മണ്ഡലത്തിൽ വന്നിട്ടുണ്ടെന്നാണ് സുരേന്ദ്രൻ പറഞ്ഞത്. നാട്ടുകാരെല്ലാം അങ്ങനെയാണ് രാഹുലിനെക്കുറിച്ച് പറയുന്നതെന്നും സുരേന്ദ്രൻ പരിഹസിച്ചു.
ഇനി രാഹുൽ ഗാന്ധി ടൂറിസ്റ്റ് വിസയിലെന്ന പോലെ വയനാട്ടിൽ വന്നാലോ, രണ്ട് പൊറോട്ട കഴിക്കും, ഇൻസ്റ്റഗ്രാമിൽ രണ്ട് പോസ്റ്റിടും, വന്നപോലെ പോകുമെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. അഞ്ച് വർഷത്തിനിടെ ആറേഴ് തവണ മാത്രം മണ്ഡലത്തിലെത്തിയ രാഹുൽ വയനാട്ടിലെ ഒരു പ്രശ്നത്തിലും ഇടപെടുന്നില്ല. ആസ്പിരേഷനൽ ജില്ലകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി വയനാടിനെ വികസിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചെങ്കിലും സ്ഥലം എം പിയെന്ന നിലയിൽ രാഹുൽ ഗാന്ധി ഒരു യോഗത്തിലും പങ്കെടുത്തില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
BJP candidate K Surendran criticized Rahul Gandhi wayanad lok sabha election 2024