ഷിംല: ഹിമാചൽ പ്രദേശ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഹർഷ് മഹാജൻ അട്ടിമറി വിജയം നേടിയതിന് പിന്നാലെ സർക്കാർ രൂപീകരണത്തിനായി ബി ജെ പിയുടെ നിർണായക നീക്കം. സംസ്ഥാനത്തെ ഏക രാജ്യസഭാ സീറ്റില്‍ നിയമസഭയില്‍ ഭൂരിപക്ഷമുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി അഭിഷേക് മനു സിങ്‌വിയെ പരാജയപ്പെടുത്താനയതോടെ സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷമുണ്ടെന്നാണ് ബി ജെ പിയുടെ അവകാശവാദം. കോൺഗ്രസിന്‍റെ ആറ് എം എൽ എമാർ കാലുവാരിയതോടെയാണ് അഭിഷേക് മനു സിങ്‌വി പരാജയപ്പെട്ടത്. ഈ ആറ് എം എൽ എമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന ആത്മവിശ്വാസത്തിലാണ് സർക്കാർ രൂപികരണത്തിനായുള്ള നീക്കം ബി ജെ പി സജീവമാക്കിയത്.
ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ നേതാവ് ജയറാം താക്കൂർ രാവിലെ തന്നെ ഗവർണറെ കാണും. രാവിലെ 7 30 ന് വർണറെ കാണാനായി ജയറാം താക്കൂർ സമയം തേടിയതായാണ് റിപ്പോർട്ടുകൾ. 6 കോൺഗ്രസ് എം എൽ എമാരുടെ പിന്തുണയുണ്ടെന്നതടക്കമുള്ള കാര്യങ്ങൾ ജയറാം താക്കൂർ ഗവർണറെ ബോധ്യപ്പെടുത്തും. അങ്ങനെയെങ്കിൽ വിശ്വാസ വോട്ടെടുപ്പ് അടക്കമുള്ള സാഹചര്യത്തിലേക്ക് ഹിമാചൽ നീങ്ങിയേക്കും.
രാജ്യസഭാ തെരഞ്ഞെടുപ്പിൽ രണ്ട് സ്ഥാനാർഥികൾക്കും തുല്യവോട്ട് വന്നതിനിടെ തുടർന്ന് നറുക്കെടുത്ത് വിജയിയെ തീരുമാനിക്കുകയായിരുന്നു. 34 – 34 വോട്ടുകളാണ് ഇരു പാർട്ടിക്കും ലഭിച്ചത്. ഈ സാഹചര്യത്തിലായിരുന്നു നടുക്കെടുപ്പ് ആവശ്യമായി വന്നത്. ആറ് കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് സ്വതന്ത്രരും ബി ജെ പിക്ക് ക്രോസ് വോട്ട് ചെയ്തെന്നാണ് വ്യക്തമാകുന്നത്. രാജ്യസഭ തെരഞ്ഞെടുപ്പിൽ ഹിമാചൽപ്രദേശിലെ 68 എം എൽ എമാരിൽ 67 പേരും വോട്ടെടുപ്പിൽ പങ്കെടുത്തിരുന്നു. കോൺഗ്രസ് എം എൽ എ സുദർശൻ സിങ് ബബ്‍ലു അസുഖം കാരണം വോട്ടെുപ്പിൽ പങ്കെടുത്തില്ല. നിയമസഭയിൽ 25 എം എൽ എമാരാണ് ബിജെപിക്കുള്ളത്. ആറ് കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് സ്വതന്ത്രരും കൂടിയാകുമ്പോൾ സർക്കാർ രൂപികരിക്കാനാകുമെന്നാണ് ബി ജെ പിയുടെ പ്രതീക്ഷ. ഇതിനായുള്ള നീക്കമാണ് സജീവമായിരിക്കുന്നത്.
BJP confident of forming government in Himachal Pradesh for rajya sabha election