ഗുജറാത്തിൽ നാടകീയം, അപ്രതീക്ഷിതം; വോട്ടെടുപ്പിന് മുന്നേ ബിജെപി സ്ഥാനാർഥിക്ക് വിജയം

സൂറത്ത്: ലോക്സഭ തിരഞ്ഞെടുപ്പിൽ ഗുജറാത്തിൽ നാടകീയ സംഭവങ്ങൾക്കൊടുവിൽ ബി ജെ പി സ്ഥാനാർഥിക്ക് അപ്രതീക്ഷിത വിജയം. ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തിലെ ബി ജെ പി മുകേഷ് ദലാലാണ് വോട്ടെടുപ്പിന് മുന്നേ അപ്രതീക്ഷിത വിജയം സ്വന്തമാക്കിയത്. മണ്ഡലത്തിൽ ബി ജെ പി സ്ഥാനാർത്ഥി എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

നേരത്തെ തന്നെ കോൺഗ്രസ് സ്ഥാനാർത്ഥി നിലേഷ് കുഭാണിയുടെ നാമനിർദ്ദേശ പത്രിക തള്ളിയിരുന്നു. ഇതിന് പിന്നാലെ ഇന്ന് ഏഴ് സ്വതന്ത്ര സ്ഥാനാർത്ഥികൾ മത്സരത്തിൽ നിന്നും പിന്മാറുകയും ചെയ്തു. ഇതോടെയാണ് ബി ജെ പി സ്ഥാനാർഥി മുകേഷ് ദലാൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പിന് മുന്നേ തന്നെ സൂറത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആദ്യത്തെ താമര സമ്മാനിച്ചിരിക്കുകയാണെന്നാണ് മുകേഷ് ദലാലും ബി ജെ പി നേതാക്കളും പ്രതികരിച്ചത്.

BJP first win before polls, walkover in Surat, All except BJP candidate withdraw nomination

More Stories from this section

family-dental
witywide