പശ്ചിമ ബംഗാളില്‍ നാളെ മണിക്കൂര്‍ പണിമുടക്കിന് ആഹ്വാനം ചെയ്ത് ബിജെപി

കൊല്‍ക്കത്ത : കൊല്‍ക്കത്തയില്‍ യുവ ഡോക്ടറുടെ കൊലപാതകത്തിന്‍ പ്രതിഷേധിച്ച് മമതയുടെ തൃണമൂല്‍ സര്‍ക്കാരിനെതിരായ പ്രതിഷേധങ്ങള്‍ ഇന്ന് കൊല്‍ക്കത്തയിലെ തെരുവുകളെ പ്രക്ഷുബ്ധമാക്കി. കൊല്‍ക്കത്ത നഗരമടക്കം വിറച്ച കാഴ്ചയാണ് ഇന്നുണ്ടായത്. സംസ്ഥാന സെക്രട്ടേറിയറ്റ് നബന്നയിലേക്ക് നടത്തിയ മാര്‍ച്ചിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പശ്ചിമ ബംഗാളില്‍ നാളെ 12 മണിക്കൂര്‍ പണിമുടക്കിന് ബിജെപി ആഹ്വാനം ചെയ്തു.

മുഖ്യമന്ത്രി മമതാ ബാനര്‍ജി രാജിവയ്ക്കണമെന്നും സര്‍ക്കാര്‍ നടത്തുന്ന ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് ഉത്തരവാദികളായവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു വന്‍ ജനപങ്കാളിത്തത്തോടെ പ്രതിഷേധ പ്രകടനം നടന്നത്.

വിദ്യാര്‍ത്ഥി സംഘടനയായ ‘ഛത്രസമാജും’ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയായ ‘സംഗ്രാമി ജൗത മഞ്ചയും’ ആണ് ഇന്ന് നടന്ന പ്രതിഷേധ റാലികള്‍ സംഘടിപ്പിച്ചത്. വടക്കന്‍ കൊല്‍ക്കത്തയിലെ കോളേജ് സ്‌ക്വയര്‍, ഹൗറയിലെ സാന്ത്രഗാച്ചി എന്നിവിടങ്ങളില്‍ നിന്നുമായിരുന്നു പ്രതിഷേധ പ്രകടനങ്ങള്‍ ആരംഭിച്ചത്. സംസ്ഥാനത്ത് സ്ത്രീകളുടെ സുരക്ഷയും സുരക്ഷയും ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിന് മുഖ്യമന്ത്രി ഉത്തരവാദിയാണെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി.

More Stories from this section

family-dental
witywide