ബിജെപി നേതാവും ഭാര്യയും മരിച്ചനിലയില്‍; ഭാര്യയെ കൊലപ്പെടുത്തി ജീവനൊടുക്കിയെന്ന് പൊലീസ്

ആലപ്പുഴ : കായംകുളത്ത് ബി.ജെ.പി. പ്രാദേശിക നേതാവിനെയും ഭാര്യയെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം മണ്ഡലം സെക്രട്ടറി ചിറക്കടവം രാജധാനിയില്‍ പി.കെ.സജി (48), ഭാര്യ ബിനു (42) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സജി ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യചെയ്തതെന്നാണ് പോലീസ് നിഗമനം. കുടുംബപ്രശ്നങ്ങള്‍ ഉളളതായി സമീപവാസികളും പറയുന്നു.

ഇവരുടെ മകന്‍ കോയമ്പത്തൂരില്‍ പഠിക്കുകയാണ്. ശനിയാഴ്ച മകന്‍ ഫോണില്‍ വിളിച്ചിട്ട് ആരും എടുത്തില്ല. തുടര്‍ന്ന് അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു. അയല്‍വാസികള്‍ ശനിയാഴ്ച ഉച്ചയോടെ വീട്ടിലെത്തി പരിശോധിച്ചതോടെയാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide