ആ പരാമർശം മോശം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ് കൊടുക്കുമെന്ന് പദ്മജ; ‘ടിവിയിലെ നേതാവ് എന്നെ വിരട്ടണ്ട’

തിരുവനന്തപുരം: യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പദ്മജ വേണുഗോപാൽ നിയമ നടപടിക്കൊരുങ്ങുന്നു. കോൺഗ്രസ് വിട്ട് ബി ജെ പി പ്രവേശനം നേടിയതിന് പിന്നാലെ തനിക്കെതിരെ രാഹുൽ നടത്തിയ പരാമർശത്തിനെതിരെയാണ് പദ്മജ നിയമ നടപടിക്ക് ഒരുങ്ങുന്നത്. ഞാൻ കരുണാകരന്റെ മകളല്ലെന്നാണു രാഹുൽ പറഞ്ഞത്. എന്റെ അമ്മയെയാണ് അതിലൂടെ രാഹുൽ പറഞ്ഞതെന്നും, അത് മോശം പരാമർശമാണെന്നും പദ്മജ കൂട്ടിച്ചേർത്തു. ാ മോശം പരാമർശത്തിന്‍റെ പേരിൽ രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ കേസ് കൊടുക്കുമെന്നും പത്മജ വേണുഗോപാൽ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിൽ ടി വിയിലിരുന്ന് നേതാവായ ആളാണ്. എങ്ങനെയാണ‌് 10 ദിവസം ജയിലിൽ കിടന്നതെന്നും അതിന്റെ പിന്നിലെ കഥകൾ എന്താണെന്ന് തനിക്കറിയാമെന്നും പദ്മജ വിവരിച്ചു. അതൊന്നും എന്നെക്കൊണ്ടു പറയിപ്പിക്കരുത്. എന്നെ വഴിയിൽ തടയുമെന്നു പറഞ്ഞു. അങ്ങനെ പേടിക്കുന്ന ആളല്ല താനെന്നും പദ്മജ പറഞ്ഞു. അച്ഛൻ കരുണാകരൻ ജയിലിൽ പോകുന്നത് കണ്ടിട്ടുണ്ട്. രാജൻ കേസിന്റെ സമയത്ത് ഒളിവിലിരുന്ന അച്ഛനെ പോയി കണ്ടിട്ടുണ്ട്, അന്നൊന്നും പേടിക്കാത്ത തനിക്ക് ഇപ്പോൾ പേടിക്കേണ്ട കാര്യമേയില്ലെന്നും പദ്മജ കൂട്ടിച്ചേർത്തു.

BJP Leader Padmaja venugoapl will file case against Rahul mamkootathil

More Stories from this section

family-dental
witywide