ദല്ലാൾ നന്ദകുമാറിൽ നിന്ന് 10 ലക്ഷം വാങ്ങി, സമ്മതിച്ച് ശോഭ സുരേന്ദ്രൻ; ‘ഭൂമി വിൽപനയുടെ അഡ്വാൻഡ്, വഞ്ചിച്ചതിനാൽ തിരികെ നൽകിയില്ല’

ആലപ്പുഴ: ദല്ലാൾ നന്ദകുമാറിൽ നിന്ന് പത്ത് ലക്ഷം രൂപ വാങ്ങിയെന്ന് സമ്മതിച്ച് ബി ജെ പി നേതാവും ആലപ്പുഴയിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായി ശോഭാ സുരേന്ദ്രൻ. തന്റെ സഹോദരീ ഭർത്താവിന്റെ ക്യാൻസർ ചികിത്സ സമയത്ത് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു. ആ സമയത്ത് തന്റെ പേരിലുള്ള എട്ട് സെന്റ് സ്ഥലം വാങ്ങാമോ എന്ന് നന്ദകുമാറിനോട് ചോദിച്ചിരുന്നു. ഇക്കാര്യം സമ്മതിച്ച് ഭൂമി ഇടപാടിന്റെ അഡ്വാൻസായി തന്ന തുകയാണ് പത്ത് ലക്ഷമെന്നാണ് ശോഭാ സുരേന്ദ്രന്‍റെ മറുപടി.

ഭൂമിയിടപാടിന്റെ അഡ്വാൻസായാണ് തുക വാങ്ങിയത്. ഭൂമി വാങ്ങാമെന്ന് പറഞ്ഞ് വഞ്ചിച്ചത് കൊണ്ടാണ് താൻ അഡ്വാൻസ് തുക തിരികെ നൽകാതിരുന്നത്. എന്റെ ഭൂമി ആർക്കും ഇതുവരെ വിറ്റിട്ടില്ല. നന്ദകുമാറിന് ഭൂമി മാത്രമേ നൽകൂവെന്നും ശോഭ വിശദീകരിച്ചു.

വർഷങ്ങൾക്ക് മുമ്പ് നന്ദകുമാർ തൃശൂരിൽ വന്ന് കണ്ടിട്ടുണ്ട്. സിപിഎമ്മിലെ ചില പ്രമുഖരെ ബിജെപിയിൽ എത്തിക്കാമെന്ന് പറഞ്ഞാണ് എത്തിയത്. പിണറായിയോളം തലപ്പൊക്കമുള്ള സിപിഎം നേതാവിനെ ബിജെപിയിൽ ചേർക്കാമെന്ന് പറഞ്ഞ് ബിജെപി ദേശീയ ഓഫീസിൽ നിരങ്ങിയവനാണ് നന്ദകുമാറെന്നും ശോഭ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ യാത്ര നടക്കുമ്പോൾ തന്റെ രാമനിലയത്തിലെ മുറിയിൽ ഉന്നത സിപിഎം നേതാവ് വന്നു ചർച്ച നടത്തി. ഇത് എന്തിനെന്നു നന്ദകുമാർ പറയട്ടെ. അന്ന് ഈ സിപിഎം നേതാവ് സിപിഎം പിളർത്തുമെന്ന റിപ്പോർട്ടുകൾ വന്നിരുന്നുവെന്നും ശോഭാ സുരേന്ദ്രൻ വിവരിച്ചു.

BJP Leader sobha surendran admits she bought 10 lakhs from tg nandakumar

More Stories from this section

family-dental
witywide