പോലീസ് തടഞ്ഞെങ്കിലും കോടതി അനുവദിച്ചു: ബിജെപി നേതാവ് സുവേന്ദു അധികാരി സന്ദേശ്ഖാലിയിലേക്ക്

കൊല്‍ക്കത്ത: സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളിലും ഭൂമി കൈയേറ്റങ്ങളിലും പെട്ട് വലിയ ചര്‍ച്ചയായ സന്ദേശ്ഖാലി സന്ദര്‍ശിക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ചൊവ്വാഴ്ച ബിജെപി നേതാവ് സുവേന്ദു അധികാരിയെ അനുവദിച്ചു. പശ്ചിമബംഗാളിലെ സന്ദേശ്ഖാലി സന്ദര്‍ശിക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അനുമതി നല്‍കിയിട്ടും ബംഗാള്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവായ അധികാരിയെ പൊലീസ് തടഞ്ഞതിനെ തുടര്‍ന്നാണ് കോടതി ഉത്തരവ്.

ചീഫ് ജസ്റ്റിസ് ടി.എസ്.ശിവജ്ഞാനം അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ചില നിബന്ധനകള്‍ക്ക് വിധേയമായി പ്രദേശം സന്ദര്‍ശിക്കാന്‍ അധികാരിക്ക് അനുമതി നല്‍കുകയായിരുന്നു. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥരല്ലാതെ മറ്റാരേയും ഒപ്പം കൊണ്ടുപോകാന്‍ അദ്ദേഹത്തിന് അനുവാദമില്ല.

More Stories from this section

family-dental
witywide