
ചെന്നൈ: തമിഴ്നാട്ടിൽ ഒമ്പത് ഇടങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി. കോയമ്പത്തൂരിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ മത്സരിക്കും. ഡിഎംകെയുടെ ഗണപതി രാജ്കുമാറിനെയാണ് നേരിടുക. ഗവർണർ സ്ഥാനം രാജിവെച്ച മുൻ ബിജെപി സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദര്‍രാജൻ ചെന്നൈ സൗത്ത് മണ്ഡലത്തിൽ മല്‍സരിക്കും.
കേന്ദ്രമന്ത്രി എല്‍.മുരുഗന്‍ നീലഗിരിയില്‍ നിന്നും മുതിര്‍ന്ന നേതാക്കളായ പൊന്‍ രാധാകൃഷ്ണന്‍ കന്യാകുമാരിയിലും ഡോ.എ.സി ഷണ്‍മുഖന്‍ വെല്ലൂരില്‍ നിന്നും മത്സരിക്കും. 20 ഇടങ്ങളിലാണ് പാർട്ടി നേരിട്ടു മല്‍സരിക്കുന്നത്. 11 സീറ്റുകളിൽ അടുത്തഘട്ടത്തിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കും.