പാര്‍ലമെന്റില്‍ ഭരണ-പ്രതിപക്ഷ പ്രതിഷേധത്തിനിടെ ബിജെപി എംപിക്ക് പരുക്ക്, രാഹുല്‍ ഗാന്ധി മറ്റൊരു എംപിയെ തന്റെ മേലേക്ക് തള്ളിയിട്ടെന്ന് പരാതി

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ഭരണ-പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുല്‍ ഗാന്ധി കാരണം തനിക്ക് പരുക്ക് പറ്റിയെന്ന് ബി.ജെ.പി എം.പി പ്രതാപ് ചന്ദ്ര സാരംഗി.

ഡോ. ബി.ആര്‍. അംബേദ്കറെക്കുറിച്ചുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശത്തില്‍ പ്രതിഷേധിക്കുന്നതിനിടെ വ്യാഴാഴ്ച പാര്‍ലമെന്‍രിനു പുറത്ത് പ്രതിഷേധം നടക്കുന്നതിനിടെയാണ് സംഭവം. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി മറ്റൊരു എംപിയെ തള്ളി തന്റെ ദേഹത്തേക്ക് വീഴ്ത്തുകയായിരുന്നുവെന്നും ഇതോടെ താന്‍ വീഴുകയും പരുക്കേല്‍ക്കുകയും ചെയ്തുവെന്നുമാണ് സാരംഗി ആരോപിക്കുന്നത്.

‘ഞാന്‍ ഗോവണിപ്പടിക്ക് സമീപം നില്‍ക്കുകയായിരുന്നു, രാഹുല്‍ ഗാന്ധി വന്ന് ഒരു എംപിയെ തള്ളി, എന്റെ മേല്‍ വീണു, ഇതോടെ ഞാനും വീണു’ -സാരംഗി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ സാരംഗിയുടെ ആരോപണം തള്ളിയ രാഹുല്‍ ഗാന്ധി ബി.ജെ.പി എം.പിമാര്‍ തന്നെ വഴിതടഞ്ഞുവെന്നും കവാടത്തിനരികിലാണ് താന്‍ നിന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ‘അവര്‍ എന്നെ തള്ളുകയും ഭീഷണിപ്പെടുത്തുകയും എന്നെ തള്ളി വീഴ്ത്താന്‍ ശ്രമിക്കുകയും ചെയ്തു,’ രാഹുല്‍ വ്യക്തമാക്കി.

അംബേദ്കര്‍ വിഷയത്തില്‍ പ്രതിപക്ഷം പ്രതിഷേധിച്ചപ്പോള്‍ രാഹുല്‍ ഗന്ധിയ്‌ക്കെതിരെയും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്‌ക്കെതിരെയും ബിജെപി എംപിമാരും പ്രതിഷേധവുമായി എത്തുകയായിരുന്നു.

More Stories from this section

family-dental
witywide