‘കെ സുരേന്ദ്രന്‍ വിജയശില്‍പ്പി’; അഭിനന്ദനവുമായി ബിജെപി നേതൃത്വം; ‘സുരേന്ദ്രന്റെ നേതൃത്വം മുതൽക്കൂട്ട്’

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിയുടെ വിജയശില്‍പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെന്ന് പാര്‍ട്ടിനേതൃത്വം. ബിജെപി കേരള ഘടകത്തിന്റെ ഫെയ്‌സ്ബുക് പേജിലാണ് കെ. സുരേന്ദ്രനെ അഭിനന്ദിച്ചുകൊണ്ട് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സുരേഷ് ഗോപി നേടിയ തകര്‍പ്പന്‍ വിജയത്തിനും കേരളത്തിൽ ബിജെപിയുടെ എക്കാലത്തെയും മികച്ച പ്രകടനത്തിനും പിന്നില്‍ കെ. സുരേന്ദ്രനെന്ന കരുത്തനായ നേതാവിന്റെ സംഘാടകമികവുണ്ടെന്നു കുറിപ്പില്‍ പറയുന്നു.

‘‘പാര്‍ട്ടിയിലെ പ്രവര്‍ത്തകരെ ഏകോപിപ്പിച്ചുകൊണ്ട് താഴെത്തട്ടില്‍വരെ നീളുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്താന്‍ അദ്ദേഹത്തിന് സാധിച്ചു. കേരളത്തില്‍ ബിജെപിയെ പരാജയപ്പെടുത്തുന്നതിനായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സഖ്യം നടത്തിയ നിരന്തര ശ്രമങ്ങളില്‍ തന്റെ പാര്‍ട്ടി കാര്യകര്‍ത്താക്കള്‍ തളരാതിരിക്കുവാന്‍ അവരെ മുന്നില്‍ നിന്നു നയിച്ച്, ഏവര്‍ക്കും പ്രചോദനവും വിജയപ്രതീക്ഷയും നല്‍കിയത് കെ. സുരേന്ദ്രനാണ്. സംസ്ഥാന അധ്യക്ഷനെന്ന നിലയില്‍ മികവുറ്റ പ്രവര്‍ത്തനം കാഴ്ചവച്ച അദ്ദേഹത്തിന്റെ നേതൃത്വം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാകും,’’ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

More Stories from this section

family-dental
witywide