‘പി സി ജോർജിനെതിരെ എന്തുണ്ടാകുമെന്ന് കാത്തിരുന്ന് കാണാം’; നടപടി സൂചന നൽകി കെ സുരേന്ദ്രൻ

തിരുവനന്തപുരം: പത്തനംതിട്ട സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ബിജെപിയിൽ അതൃപ്തി പുകയുന്നു. പി.സി. ജോർജ് ഭാഷയിൽ മിതത്വം പാലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ രം​ഗത്തെത്തി. പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥിയായ അനിൽ ആന്റണിക്കെതിരെ പി.സി. ജോർജ് പരസ്യപ്രതികരണം നടത്തിയതിന് പിന്നാലെയാണ് സുരേന്ദ്രന്റെ പ്രതികരണം.

പി.സി. ജോർജിനെതിരെ നടപടിയുണ്ടാകുമെന്ന സൂചനയും സുരേന്ദ്രൻ നൽകി. ‘ജോർ‌ജിനെതിരെ എന്തുണ്ടാകുമെന്ന് കാത്തിരുന്നു കാണാം. ഭാഷയിൽ മിതത്വം പാലിക്കണമെന്ന് മാത്രമേ പറയുന്നുള്ളൂ. പാർട്ടി എല്ലാം മനസിലാക്കുന്നു. അനിൽ ആന്‍റണിയെ അറിയാത്ത ആരും കേരളത്തിൽ ഇല്ല. മികച്ച സ്ഥാനാർഥിയായ അനിൽ വിജയിക്കുമെന്നും ഫെയ്സ്ബുക്കിലൂടെ എന്തെങ്കിലും പറയുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

നേരത്തെ അനിൽ ആന്റണിക്കെതിരെ പി.സി. ജോർജ് രം​ഗത്തെത്തിയിരുന്നു. പത്തു പേരെ നിര്‍ത്തി അനിൽ ആന്റണി ആരാണെന്ന് ചോദിച്ചാൽ ആര്‍ക്കും അറിയില്ലെന്നായിരുന്നു പി.സി. ജോർജിന്റെ പ്രതികരണം. പിതാവ്. എ.കെ.ആന്റണിയുടെ പിന്തുണ പോലും അനിലിന് ഇല്ലെന്നും പി.സി.ജോർജ് പറഞ്ഞിരുന്നു.

BJP state president hint action against PC geroge on public comments

More Stories from this section

family-dental
witywide