നെഹ്റുവിനെ കുറ്റപ്പെടുത്തേണ്ടതില്ല, വേണ്ടത്ര വിമാനത്താവളങ്ങള്‍ നിര്‍മ്മിച്ചില്ല: രാജ്കോട്ട് വിമാനത്താവള അപകടത്തില്‍ ബി.ജെ.പി

ന്യൂഡല്‍ഹി: രാജ്കോട്ടിലെ വിമാനത്താവളത്തിലെ മേല്‍ക്കൂര തകര്‍ന്ന സംഭവത്തില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് ബിജെപി. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ സംഭവത്തില്‍ കുറ്റപ്പെടുത്തേണ്ടതില്ലെന്നും കാരണം ‘അദ്ദേഹം ആവശ്യമായ എണ്ണം വിമാനത്താവളങ്ങള്‍ നിര്‍മ്മിച്ചില്ലെന്നുമാണ് പരിഹാസം.

‘അദ്ദേഹത്തിന് വിട്ടുകൊടുത്തിരുന്നെങ്കില്‍ എല്ലാവരും കാളവണ്ടികളില്‍ യാത്രചെയ്യേണ്ടി വരുമായിരുന്നുവെന്നും ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാളവ്യ കുറ്റപ്പെടുത്തി.

ഗുജറാത്തില്‍ കനത്ത മഴയ്ക്കിടെ രാജ്‌കോട്ട് വിമാനത്താവളത്തിന്റെ പാസഞ്ചര്‍ പിക്ക് അപ്പ് ആന്‍ഡ് ഡ്രോപ്പ് ഏരിയയ്ക്ക് പുറത്തുള്ള മേല്‍ക്കൂരയാണ് ഇന്ന് തകര്‍ന്നുവീണത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

കനത്ത കാറ്റിലും മഴയിലും രാജ്കോട്ട് വിമാനത്താവളത്തിന്റെ മേല്‍ക്കൂര നിലംപതിച്ചത് അടിസ്ഥാന സൗകര്യങ്ങള്‍ തകരുന്നതിന് തുല്യമല്ലെന്നാണ് സംഭവത്തോട് പ്രതികരിച്ച് അമിത് മാളവ്യ തന്റെ ഔദ്യോഗിക എക്സ് ഹാന്‍ഡിലില്‍ കുറിച്ചത്.

ഇന്നലെ ഡല്‍ഹി വിമാനത്താവളത്തിലെ ടെര്‍മിനല്‍ 1 ലെ മേല്‍ക്കൂരയുടെ ഭാഗങ്ങള്‍ അടര്‍ന്നു വീണ് ഒരാള്‍ മരിച്ച സംഭവത്തിലും മാളവ്യ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയിരുന്നു. 2009ല്‍ യുപിഎ ഭരണകാലത്ത് തുറന്ന വിമാനത്താവള ടെര്‍മിനലാണ് അപകടത്തില്‍പ്പെട്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

More Stories from this section

family-dental
witywide